അഞ്ചു രാജ്യങ്ങളില്‍ ക്ളസ്റ്റര്‍ ബോംബ് വര്ഷിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
text_fieldsവാഷിങ്ടണ്‍: അതീവ മാരകമായതിനാല്‍ യു.എന്‍ നിരോധിച്ച ക്ളസ്റ്റര്‍ ബോംബുകള്‍ സംഘര്‍ഷ ഭൂമികളില്‍ വ്യാപകമായി വര്‍ഷിച്ചതായി റിപ്പോര്‍ട്ട്. കനലടങ്ങാത്ത സംഘട്ടന ഭൂമികളായ സിറിയ, യുക്രെയ്ന്, യമന്‍, സുഡാന്, ലിബിയ എന്നീ രാജ്യങ്ങളിലാണ് ക്ളസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കപ്പെട്ടത്. അന്താരാഷ്ട്ര കരാര്‍ ലംഘിച്ചാണ് ഇവിടങ്ങളില്‍ ക്ളസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍െറ വെളിപ്പെടുത്തല്‍. ബ്രിട്ടന് നിര്‍മിത ടൊര്‍നാഡോ ജി.ആര് ഫോറും യൂറോഫൈറ്റര്‍ ടൈഫൂണും ഉപയോഗിച്ചാണ് സൗദി സൈന്യം യമനിലെ ഹൂതി വിമതതര്ക്കെതിരെ ക്ളസ്റ്ററുകള്‍ വര്‍ഷിക്കുന്നത്. ഈ ആയുധങ്ങള്‍ ബ്രിട്ടന് സ്വമേധയാ നല്‍കുകയായിരുന്നുവെന്നാണ് സൗദി സര്‍ക്കാറിന്‍െറ അവകാശവാദം. അന്താരാഷ്ട്ര നിയമം ലംഘിച്ച് ആയുധപ്രയോഗം നടത്തുകയില്ളെന്ന് സൗദി പ്രതിരോധമന്ത്രാലയം പറയുന്നു.
അഫ്ഗാനിസ്താന്, ഇറാഖ്, ലബനാന്, ലാവോസ് എന്നിവിടങ്ങളിലായി 55,000 ലേറെ പേര്‍ക്ക് ക്ളസ്റ്റര്‍ ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെട്ടതായാണ് കണക്ക്. ക്ളസ്റ്റര്‍ ബോംബ് ഉപയോഗം നിരോധിച്ച് 2008ല്‍ ഉണ്ടാക്കിയ ഉടമ്പടിയില്‍ 100ലേറെ രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു. 2015ന്‍െറ തുടക്കത്തില്‍ ലിബിയയുടെ ചില ഭാഗങ്ങളിലും ക്ളസ്റ്റര്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആരാണ് പിന്നിലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വര്‍ഷം തന്നെ സുഡാന് സൈന്യവും ദക്ഷിണ കൊര്‍ദോഫാന്‍ പ്രവിശ്യയില്‍ ഇത്തരത്തില്‍ ബോംബാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
