വെടിവെപ്പ് പരമ്പരകളില്‍ വിറങ്ങലിച്ച് അമേരിക്ക
text_fieldsവാഷിങ്ടണ്‍: ‘ജനാലകള്‍ തകര്‍ത്ത് വെടിയുണ്ട ചീറിപ്പാഞ്ഞു വരുമ്പോള്‍ അധ്യാപകന്‍െറ ക്ളാസ് കുറിച്ചെടുക്കുകയായിരുന്നു ഞങ്ങള്‍. പിന്നാലെ ക്ളാസിലത്തെിയ തോക്കുധാരി ഞങ്ങളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഓരോരുത്തരുടെയും മതമേതെന്ന് ചോദിച്ചു. രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാതെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു പിന്നീടയാള്‍. വെടിയേറ്റു കിടന്ന സഹപാഠികളെ ചാടിക്കടന്ന് പുറത്തേക്കോടുകയായിരുന്നു’ ^18 കാരിയായ കോട്നെ മോര്‍ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുന്നു.
മറ്റൊരു കാമ്പസ് വെടിവെപ്പിനുകൂടി അമേരിക്ക സാക്ഷിയായിരിക്കുന്നു. ഒറിഗോണിലെ റോസ്ബര്‍ഗ് അംപ്ക്വ കമ്യൂണിറ്റി കോളജില്‍ തോക്കുധാരി 10 പേരെ വെടിവെച്ചുകൊന്ന സംഭവം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതെന്നു പറയാം. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 45ാമത്തെ കൊലപാതക പരമ്പര കൂടിയാണിത്.
റോസ്ബര്‍ഗിലെ അപാര്‍ട്മെന്‍റില്‍ താമസിക്കുന്ന ക്രിസ് ഹാര്‍പര്‍ മെര്‍സര്‍ എന്ന 26 കാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടത്തെി. ജന്‍മസ്ഥലമായ ബ്രിട്ടനില്‍ നിന്ന് ഇയാള്‍ കുട്ടിക്കാലത്ത് അമേരിക്കയില്‍ കുടിയേറിയതാണ്. വെടിവെക്കും മുമ്പ് മെര്‍സര്‍ വിദ്യാര്‍ഥികളുടെ മതം ഏതാണെന്ന് ചോദിച്ചിരുന്നതായി രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് തോക്കുധാരി മതഭ്രാന്തനാണോ എന്ന സംശയം ജനിപ്പിക്കുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിന് മണിക്കൂറുകള്‍മുമ്പ് സ്കൂളില്‍നിന്ന് പുറത്തുകടക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഇയാളുടെ മെസേജുകളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്തുനിന്ന് നാലു തോക്കുകള്‍ കണ്ടെടുത്തു. അക്രമി 30 തവണ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. അക്രമത്തില്‍ 20 പേര്‍ക്ക് പരിക്കുണ്ട്. സംഭവം നടക്കുന്ന സമയത്ത് എത്ര കുട്ടികള്‍ കാമ്പസിലുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അഡല്‍റ്റ് എജ്യുക്കേഷനെ കുറിച്ചാണ് കമ്യൂണിറ്റി കോളജില്‍ പഠിപ്പിക്കുന്നത്. 3000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ കുറച്ചുപേര്‍ മാത്രമേ മുഴുവന്‍ സമയ ക്ളാസുകളില്‍ ഉണ്ടാകാറുള്ളൂ.
തന്‍െറ മകന്‍െറ പ്രവൃത്തി ഞെട്ടിപ്പിച്ചെന്ന് തോക്കുധാരിയുടെ പിതാവ് ആന്‍ മെര്‍സര്‍ പ്രതികരിച്ചു. ‘അന്വേഷണത്തെ സഹായിക്കാന്‍ എല്ലാ തരത്തിലും തയാറാണ് ഇപ്പോള്‍ ഒരു ചോദ്യത്തിനും മറുപടി പറയാനുള്ള കെല്‍പില്ല, തനിക്കും കുടുംബത്തിനും വിനാശം പിടിച്ച ദിവസമാണിത്. ഇതെന്നെ തകര്‍ത്തുകളഞ്ഞു’ ^അദ്ദേഹം പറഞ്ഞു. അക്രമത്തെ പ്രസിഡന്‍റ് ബറാക് ഒബാമ അപലപിച്ചു. കഴിഞ്ഞ ദശകത്തിനിടെ തീവ്രവാദത്തിലും വെടിവെപ്പിലും കൊല്ലപ്പെട്ട അമേരിക്കക്കാരുടെ കണക്കുകള്‍ താരതമ്യം ചെയ്യാന്‍ ഒബാമ ആവശ്യപ്പെട്ടു.
2012 നവംബറില്‍ ഒബാമ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അമേരിക്കയില്‍ 994 വെടിവെയ്പുകളാണ് നടന്നത്. 2015ല്‍ മാത്രം 300 വെടിവെയ്പുകള്‍ക്ക് രാജ്യം സാക്ഷിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
