അമേരിക്കന്‍ സംവിധായകന് വെസ് ക്രേവന്‍ അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന് വെസ് ക്രേവന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. തലച്ചോറിന് അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസം ലോസ് ആഞ്ജലസിലെ വീട്ടിലാണ് അന്തരിച്ചെതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോളിവുഡില്‍ 100 മില്യണ്‍ ഡോളറിലധികം കലക്ഷന്‍ നേടിയ ‘നൈറ്റ്മെയ്ര് ഓണ്‍ ഇലം സ്ട്രീറ്റ്’ ഇദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രസിദ്ധ സിനിമയാണ്. ഇതടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1972ല്‍ അദ്ദേഹംതന്നെ കഥ എഴുതി സംവിധാനവും എഡിറ്റും ചെയ്ത ‘ദ ലാസ്റ്റ് ഹൗസ് ഓണ്‍ ദ ലെഫ്റ്റി’ലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. സംവിധായകന്, എഴുത്തുകാരന്, നിര്‍മാതാവ്, അഭിനേതാവ് തുടങ്ങി ബഹുമേഖലയില് കഴിവുതെളിയിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. 1939 ആഗസ്റ്റ് രണ്ടിന് യു.എസിലെ ക്ളെവലാന്ഡിലായിരുന്നു ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
