Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിഞ്ചുകുഞ്ഞിനെ...

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയായ ആയക്ക് 14 വര്‍ഷം തടവ്

text_fields
bookmark_border

വാഷിങ്ടണ്‍: 19 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിക്കാനിടയായ കേസില്‍ ഇന്ത്യക്കാരിയായ ആയയെ അമേരിക്കന്‍ സുപ്രീംകോടതി 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ന്യൂഹെവനില്‍ താമസക്കാരിയായ കിഞ്ചല്‍ പട്ടേല്‍ (29) എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചത്. 2014 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. 19 മാസം പ്രായമായ ആദിയന്‍ ശിവകുമാര്‍ എന്ന കുട്ടിയാണ് യാലി ന്യൂഹെവന്‍ ആശുപത്രിയില്‍ മരിച്ചത്. പട്ടേലിന്‍െറ കസ്റ്റഡിയിലായിരുന്ന കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പട്ടേല്‍ അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍, കിഞ്ചല്‍ പട്ടേല്‍ ഇന്ത്യന്‍ പൗരയാണെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിലേക്ക് കയറ്റിവിടണമെന്നും ഇവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story