മഞ്ഞുരുക്കത്തിന്‍െറ വേഗത വര്‍ധിക്കുന്നു
text_fieldsമിയാമി: ആഗോളതാപനം ഭൂമിയെ നേരിട്ട് ബാധിച്ചു തുടങ്ങിയതായി നാസയുടെ കണ്ടത്തെല്‍. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കത്തിന്‍െറ വേഗത വര്‍ധിച്ചുവരുന്നുവെന്നും ഈ നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും പസഫിക്കിലെ പല കുഞ്ഞുദ്വീപുകളും കടലിന് അടിയിലാകുമെന്നും നാസയുടെ എര്‍ത്ത് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ മിഖായേല്‍ ഫ്രെലിച്ച് പറയുന്നു. അടുത്ത ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദ്രനിരപ്പ് ഒരു മീറ്ററിലധികമാണ് ഉയരുക.
നേരത്തെ, പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മഞ്ഞുരുക്കത്തെ തുടര്‍ന്ന് കടല്‍നിരപ്പ് ഉയരുന്നത്. ഇത് ഗുരുതര സ്ഥിതിവിശേഷത്തിലേക്കാണ് ചെന്നത്തെുക. 15 കോടി ജനങ്ങളുടെയെങ്കിലും ജീവന്‍ അപകടത്തിലാണ്. ഇതില്‍ ഭൂരിഭാഗവും ഏഷ്യയില്‍നിന്നാണ്. അമേരിക്കയിലെ ഫ്ളോറിഡപോലുള്ള പ്രദേശങ്ങളും അപ്രത്യക്ഷമായേക്കാവുന്ന നഗരങ്ങളുടെ പട്ടികയിലുണ്ട്.
പ്രതിവര്‍ഷം, 11.8 ലക്ഷം കോടി കിലോഗ്രാം മഞ്ഞുകട്ടയാണ് ഉരുകി കടലിലേക്കത്തെുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇതിന്‍െറ വേഗത ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ സമുദ്രനിരപ്പ് ഉയരലിന്‍െറ തോത് ഇനിയും വര്‍ധിക്കും. അങ്ങനെ വന്നാല്‍, സമുദ്രനിരപ്പ് മൂന്ന് മീറ്റര്‍വരെ വര്‍ധിക്കാമെന്നും നാസയിലെ ഗവേഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
