കശ്മീര്‍: 1965ല്‍ അമേരിക്ക ഇന്ത്യയെ പിന്തുണച്ചിരുന്നെന്ന് രേഖ
text_fieldsവാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഹിതപരിശോധന നടത്താന്‍ അനുവദിക്കില്ളെന്ന ഇന്ത്യയുടെ വാദം അമേരിക്ക പിന്തുണച്ചിരുന്നതായി രേഖകള്‍. 1965ലെ ഇന്ത്യ^പാക് യുദ്ധത്തിന്‍െറ അവസരത്തില്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ് ജോണ്സന് എഴുതിയ കത്തും അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ പാക് ഭരണകൂടവുമായി നടത്തിയ സംഭാഷണങ്ങളുടെയും രഹസ്യ രേഖകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
നിബന്ധനകളില്ലാത്ത വെടിനിര്‍ത്തലിന് ഇന്ത്യ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ട് 1965 സെപ്റ്റംബര്‍ 16ന് ഇന്ത്യ^പാക് യുദ്ധത്തിന്‍െറ മൂര്ധന്യാവസ്ഥയില് ലാല്‍ ബഹാദൂര്‍ ശാസ്ത്രി യു.എസ് പ്രസിഡന്റിന് കത്തെഴുതിയത്. എന്നാല്‍, 1948ല്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയമനുസരിച്ചുള്ള ഹിതപരിശോധനയെന്ന ആവശ്യം സ്വീകാര്യമല്ളെന്നും അദ്ദേഹം വിശദീകരിച്ചു.അമേരിക്കന്‍ അംബാസഡര്‍ പാക് പ്രസിഡന്റ് അയ്യൂബ് ഖാനെയും സുല്‍ഫിക്കര്‍ അലി ഭുട്ടോയേയും സന്ദര്‍ശിച്ചിരുന്നു. വെടിനിര്‍ത്തല്‍ ശിപാര്‍ശ മുന്നോട്ട് വെച്ചെങ്കിലും ഭുട്ടോ നിരസിക്കുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
