Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിക്രമസിംഗെക്ക് ബാന്‍...

വിക്രമസിംഗെക്ക് ബാന്‍ കി മൂണിന്‍െറ അഭിനന്ദനം

text_fields
bookmark_border
വിക്രമസിംഗെക്ക് ബാന്‍ കി മൂണിന്‍െറ അഭിനന്ദനം
cancel

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റനില്‍ വിക്രമസിംഗെയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. രാജ്യത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാനും ന്യൂനപക്ഷങ്ങളുമായി അനുരഞ്ജനത്തില്‍ എത്താനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെയുടെ യു.എന്‍.പി പാര്‍ട്ടി 106 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.

കഴിഞ്ഞ ദിവസം പ്രസിഡന്‍റ് സിരിസേനയുടെ പാര്‍ട്ടിയുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി വിക്രമസിംഗെ അധികാരത്തിലത്തെിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ഫോണില്‍ വിളിച്ചാണ് ബാന്‍ കി മൂണ്‍ വിക്രമസിംഗെയെ അഭിനന്ദനമറിയിച്ചത്.

Show Full Article
TAGS:
Next Story