സ്തനാര്‍ബുദം: നേരത്തേയുള്ള ശസ്ത്രക്രിയ ഫലപ്രദമല്ലെന്ന്
text_fieldsവാഷിങ്ടണ്‍: ലോകത്ത് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗങ്ങളിലൊന്നായ സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തി നീക്കംചെയ്തതുകൊണ്ട് രോഗം മാറാനുള്ള സാധ്യത കുറവാണെന്ന് ഗവേഷക സംഘം.
ഇത്തരക്കാരില്‍ ഘട്ടംഘട്ടമായി ഇതേ രോഗം മൂര്‍ച്ഛിക്കുന്നതായാണ് കണ്ടത്തെിയതെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനു കീഴിലെ ജമാ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നു. വര്‍ഷങ്ങളെടുത്ത് ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പുതിയ കണ്ടത്തെലിലത്തെിയതെന്നാണ് അവകാശവാദം.
സ്തനഭാഗമോ പൂര്‍ണമായോ നീക്കംചെയ്തുള്ള ചികിത്സക്കു ബദലായി മറ്റു പോംവഴികളിലേക്ക് ചികിത്സ മാറണമെന്നാണ് സംഘത്തിന്‍െറ നിര്‍ദേശം. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 60,000ത്തോളം പേരാണ് പ്രാഥമിക ഘട്ടത്തില്‍ ശസ്ത്രക്രിയക്കു വിധേയരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
