ക്യൂബയില്‍ അമേരിക്കന്‍ എംബസി തുറന്നു
text_fieldsഹവാന: 54 വര്‍ഷം മുമ്പ് അടച്ച ക്യൂബയിലെ അമേരിക്കന്‍ എംബസി തുറന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാന്നിധ്യത്തിലാണ് ഹവാനയിലെ എംബസി തുറന്നത്. 50 വര്‍ഷത്തെ പരസ്പര വൈരം അവസാനിപ്പിച്ച് ഐക്യപ്പെടാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന്‍െറ ഭാഗമായാണ് അമേരിക്ക എംബസി തുറന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഒബാമയും റൗള്‍ കാസ്ട്രോയും പരസ്പര സഹകരണത്തിന് ധാരണയിലത്തെിയത്. കഴിഞ്ഞ മാസം വാഷിങ്ടണിലെ ക്യൂബന്‍ എംബസി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതേസമയം, സാമ്പത്തിക ഉപരോധം മൂലമുണ്ടായ നഷ്ടം നികത്താന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ നല്‍കാനുണ്ടെന്ന് മുന്‍ ക്യൂബന്‍ തലവന്‍ ഫിദല്‍ കാസ്ട്രോ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. 53 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ അമേരിക്ക തയാറായിട്ടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ അനുമതി ലഭിക്കാത്തതിനാലാണ് സാമ്പത്തിക ഉപരോധം എടുത്തുകളയാത്തത്. എന്നാല്‍, കാസ്ട്രോയുടെ രൂക്ഷവിമര്‍ശം അമേരിക്കന്‍ എംബസി തുറക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചില്ല.
70 വര്‍ഷത്തിനുശേഷം ക്യൂബയിലത്തെുന്ന ആദ്യ സ്റ്റേറ്റ് സെക്രട്ടറിയാണ് ജോണ്‍ കെറി. 1961 ജനുവരി നാലിന് അമേരിക്കന്‍ പതാക താഴ്ത്തിയ മൂന്ന് ഉദ്യോഗസ്ഥരാണ് പുതിയ എംബസി തുറക്കുന്നതിന് മുന്നോടിയായി പതാക ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
