ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് ഒബാമയുടെ പ്രശംസ
text_fieldsവാഷിങ്ടണ്‍: മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതിന്‍െറ ആഘാതത്തെക്കുറിച്ചും ഗവേഷണം നടത്തിയ ഇന്തോ-അമേരിക്കന്‍ ഡോക്ടര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രശംസ. ആരോഗ്യമേഖലയില്‍ മലിനീകരണമുണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും വായു മലിനീകരണത്തിന് ഇരകളായ കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുന്ന ക്ളിവ്ലാന്ഡിലെ ഡോ. സുമിത ഖാദ്രിക്കാണ് ഒബാമയുടെ അഭിനന്ദനം ലഭിച്ചത്.
വൈറ്റ് ഹൗസില്‍ നടന്ന വായു മലിനീകരണം തടയാനുള്ള പദ്ധതി പ്രഖ്യാപന ചടങ്ങിനിടെയാണ് അതിഥികളിലൊരാളായ സുമിതക്ക് ഒബാമ നന്ദി അര്‍പ്പിച്ചത്. ഫിസിഷ്യനായ സുമിത ആസ്ത്മ രോഗ വിദഗ്ധയാണ്. ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നും മെഡിക്കല്‍ ബിരുദം നേടിയ സുമിത ഖാദ്രി നിലവില്‍ ക്ളീവ്ലാന്‍ഡ് ക്ളിനിക് ആസ്ത്മ സെന്ററിന്‍െറ സഹ സ്ഥാപകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
