Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൊമാലിയയില്‍ കാര്‍...

സൊമാലിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു

text_fields
bookmark_border
സൊമാലിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു
cancel

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് എം.പി മാരും ഉള്‍പ്പെടുന്നു.  മാകാ അല്‍ മുഖറം തെരുവിലെ അംബാസിഡര്‍ ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തിന്‍െറ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു. 2011ല്‍ സൊമാലിയക്കും അയല്‍രാജ്യമായ കെനിയക്കും അല്‍ഷബാബിന്‍െറ ഭീഷണി ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ അംബാസിഡര്‍ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. 

Show Full Article
TAGS:somaliya bomb blast 
Next Story