കൈറോയിലെ ഇസ്രായേല്‍ എംബസി തുറന്നു
text_fieldsകൈറോ: കഴിഞ്ഞ നാലു വര്‍ഷമായി അടച്ചിട്ടിരുന്ന കൈറോയിലെ ഇസ്രായേല്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈജിപ്തിന്‍െറ തലസ്ഥാന നഗരിയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നായിരുന്നു എംബസി അടച്ചത്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ഡോറി ഗോള്‍ഡും ഇസ്രായേല്‍ അംബാസഡറും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന നയതന്ത്ര സംഘവും ചടങ്ങില്‍ പങ്കെടുത്തുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം എംബസി ആസ്ഥാനത്ത് ഇസ്രായേല്‍ പതാക ഉയര്‍ത്തി. ഈജിപ്തിന്‍െറയും ഇസ്രായേലിന്‍െറയും ദേശീയ ഗാനങ്ങള്‍ ആലപിച്ചാണ് ഉദ്ഘാടനച്ചടങ്ങ് സമാപിച്ചത്.
ഈജിപ്തിന്‍െറ ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് ആറ് ഈജിപ്യന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് 2011 സെപ്റ്റംബര്‍ ഒമ്പതിന് പ്രകടനക്കാര്‍ ഇസ്രായേല്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ അംബാസഡര്‍ കൈറോ വിട്ടുപോയത്. രണ്ടുമാസത്തിന് ശേഷം അദ്ദേഹം കൈറോയിലേക്ക് മടങ്ങിയെങ്കിലും അംബാഡര്‍ ചുമതല അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ട് സൈനിക വിമാനങ്ങളിലായി എംബസിയിലെ വസ്തുക്കള്‍ ഇസ്രായേല്‍ ഭരണകൂടം കൊണ്ടുപോയി. 1979ല്‍ ഇസ്രായേലുമായി സമാധാന കരാറുണ്ടാക്കിയ ആദ്യ അറബ് രാഷ്ട്രമാണ് ഈജിപ്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
