ലിബിയന്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി നൂറോളം മരണം
text_fieldsറോം: ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറോളം പേര് മരിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളത്തെുടര്‍ന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍ക്കാണു ദാരുണാന്ത്യം ഉണ്ടായത്. 500 ഓളം പേരുമായി ലിബിയന്‍ നഗരമായ സുവാരയില്‍ നിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. മുങ്ങിയ ബോട്ടില്‍ നിന്നും 201 പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു എന്നാണു റിപ്പോര്‍ട്ട്.
ആദ്യം സഹായത്തിനായി അഭ്യര്‍ഥിച്ച ബോട്ടില്‍ ഏകദേശം 50 പേരും രണ്ടാമത്തെ ബോട്ടില്‍ 400 യാത്രക്കാരും ഉണ്ടായിരുന്നു. ഏകദേശം 201പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ രക്ഷപ്പെടുത്തി.100ലധികം മൃതദേഹങ്ങള്‍ സുവാരയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ട്രിപളിയിലെ പടിഞ്ഞാറ് ഭാഗത്താണ് സുവാര.
മരിച്ചവരില്‍ സിറിയ, ബംഗ്ളാദേശ്, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഉള്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ കടല്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,400 യൂറോപ്യന്‍ കുടിയേറ്റക്കാരാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
