Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right80 തീവ്രവാദികളെ...

80 തീവ്രവാദികളെ വധിച്ചതായി ഈജിപ്ത് സൈന്യം

text_fields
bookmark_border
80 തീവ്രവാദികളെ വധിച്ചതായി ഈജിപ്ത് സൈന്യം
cancel

കൈറോ: സിനായ് മേഖലയില്‍ 80 തീവ്രവാദികളെ വധിച്ചതായി ഈജിപ്ത് സൈന്യം. ഐ.എസ് അനുകൂല തീവ്രവാദ സംഘത്തിനെതിരെ ജൂലൈ 20 മുതല്‍ 31 വരെ നടത്തിയ ആക്രമണങ്ങളിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയതെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സാമിര്‍ പറഞ്ഞു.
ജൂലൈ 11ലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ആക്രമണത്തെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചത്.
സൈനിക പരിശോധനയില്‍ കൊടും കുറ്റവാളികളായ രണ്ടുപേരടക്കം 56 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി സൈനിക വക്താവ് അറിയിച്ചു.
ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 40 ഓളം വാഹനങ്ങളും ലൈസന്‍സില്ലാത്ത 36 മോട്ടോര്‍സൈക്കിളുകളും നശിപ്പിച്ചിട്ടുണ്ട്. ഒമ്പത് തീവ്രവാദി ഒളിസങ്കേതങ്ങളും തകര്‍ത്തിട്ടുണ്ടെന്ന് സാമിര്‍ പറഞ്ഞു.
2011ലെ വിപ്ളവാനന്തരമാണ് സിനായ് മേഖല സംഘര്‍ഷഭരിതമായത്. മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍നിന്ന് അട്ടിമറിച്ചതിനുശേഷം പൊലീസിനും സൈന്യത്തിനുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.
മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും സിനായ് മേഖലയിലെ തീവ്രവാദികളെ നേരിടുന്നതിന് അമേരിക്കന്‍ സൈനിക സഹായം വര്‍ധിപ്പിച്ചിരുന്നു.
മുര്‍സി സര്‍ക്കാറിന്‍െറ അട്ടിമറിക്കുശേഷം 600ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story