കലാമികവിന്റെ പ്രകടനമായി ഇൻഫോക് ‘ഇംപൾസ്’
text_fieldsഇൻഫോക് ‘ഇംപൾസ്’ കലാമേള ഗ്രൂപ്പ് ഡാൻസ് അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അംഗങ്ങൾക്കും കുട്ടികൾക്കുമായി ‘ഇംപൾസ്- 2025’ എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന കലാമേളയിൽ വിവിധ ഇനങ്ങളിലായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഇൻഫോക് ‘ഇംപൾസ്’ കലാമേള പ്രച്ഛന്നവേഷ മൽസരത്തിൽ നിന്ന്
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, ഇംപൾസ് കൺവീനർ രാജലക്ഷ്മി ഷൈമേഷ്, ജോ.കൺവീനർമാരായ അലക്സ് ഉതുപ്പ്, അനുരാജ് ശ്രീധരൻ എന്നിവർ സംസാരിച്ചു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
കിൻഡർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പദ്യപാരായണം, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്, ലൈറ്റ് മ്യൂസിക്, ഡ്രോയിങ്, കളറിങ്, രചന, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. സൂപ്പർ സീനിയർ വിഭാഗത്തിൽ വന്ദന രാജീവും സബ് ജൂനിയർ വിഭാഗത്തിൽ നൈനിക ജയേഷും വ്യക്തിഗത ചാമ്പ്യന്മാരായി.
ഗോഡ്വിൻ സോജൻ, അഞ്ജലി വിവേക്, നിഷ കുര്യൻ എന്നിവർ അവതാരകരായി. ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും റീജനൽ പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

