Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ മാനുഷിക ദുരന്തം;...

ഇത്​ മാനുഷിക ദുരന്തം; വർഗീയവത്​കരിക്കരുത്​ -സി.പി.ഐ

text_fields
bookmark_border
ഇത്​ മാനുഷിക ദുരന്തം; വർഗീയവത്​കരിക്കരുത്​ -സി.പി.ഐ
cancel

ന്യൂഡൽഹി: ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തെ പഴിചാരി കൊറോണവ് യാപനത്തെ വർഗീയവത്​കരിക്കുന്ന ​ബി.ജെ.പി നിലപാടിനെതിരെ സി.പി.ഐ. കൊറോണ വൈറസിനെതിരായ പോരാട്ടം പോലും ഹിന്ദു-മുസ്‌ലി ം പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.

രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്തുകൊണ്ടാണ് കൊറോണയുടെ വർഗീയ മുതലെടുപ്പ്​ തുടങ്ങിയത്. ഇപ്പോൾ വൈറസ് പടരുന്നതിന് ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്നു. ആരോഗ്യ വിപത്തിനെ സാമുദായിക പ്രശ്‌നമായി ചുരുക്കരുത്. പരിശോധന സൗകര്യങ്ങൾ വർധിപ്പിക്കാനും വൈറസ്​ വ്യാപനം തടയാനുമാണ്​ സർക്കാർ ശ്രമിക്കേണ്ടത്​. ഇതൊരു മാനുഷിക ദുരന്തമാണ്, മതത്തെ തകർക്കാനുള്ള സമയമല്ല -അദ്ദേഹം പറഞ്ഞു.

ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സി.പി.ഐ (എം.എൽ) പറഞ്ഞു. വിദേശ സന്ദർശകരെ വിലക്കാനുള്ള അധികാരവും ഉത്തരവാദിത്തവും നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുപകരം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപി​​െൻറ സന്ദർശനം പ്രോത്സാഹിപ്പിക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പി. ഫെബ്രുവരി ആദ്യം പ്രതിപക്ഷ നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതായും സി.പി.ഐ(എം.എൽ) പ്രസ്​താവനയിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpid rajatableeg jamaatcpi ml
News Summary - “This is a humanitarian disaster cpi
Next Story