Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​അമിത് ഷായുടെ...

​അമിത് ഷായുടെ െ​കാൽക്കത്ത റാലിയിലും ‘ഗോലി മാരോ’ മുദ്രാവാക്യം -VIDEO

text_fields
bookmark_border
kolkata rally
cancel

കൊൽക്കത്ത: ഡൽഹിയിൽ കലാപത്തിന്​ വഴിമരുന്നിട്ട വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി കൊൽക്കത്തയിലും ബി.ജെ.പി റാലി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിലാണ്​ ‘ഗോലി മാരോ സാലോം കോ’ (അവരെ വെടിവെച്ചു കൊല്ലൂ) എന്ന മുദ്രാവാക്യം മുഴക്കിയത്​.

പരിപാടി നടന്ന കൊൽക്കത്ത ഷാഹിദ് മിനാർ മൈതാനത്തേയ്ക്കു ബി.ജെ.പി പതാകയുമായി വന്ന അണികളാണ്​ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചത്​. പൊലീസ്​ സാന്നിധ്യത്തിലാണ്​ ഇവരുടെ ആക്രോശം.

ഇതിൻെറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം മുഹമ്മദ്​ സലിം ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്​. കലാപത്തിന്​ മമത നേതൃത്വം നൽകുന്നുവെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങൾ റാലിയിൽ അമിത് ഷാ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataAmit ShahBJPGoli Maaro Slogan
News Summary - ‘‘Goli Maaro" Slogan At Amit Shah Rally
Next Story