Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതി മകനേ, ഇനി...

മതി മകനേ, ഇനി വീട്ടിലേക്ക്​ തിരിച്ചു വരൂ..തേജ്​ പ്രതാപിനോട്​ റാബ്രി ദേവി

text_fields
bookmark_border
rabri-devi
cancel

ന്യൂഡൽഹി: അഞ്ച്​ മാസം മുമ്പ്​ വീട്​ വിട്ടിറങ്ങിയ മകൻ തേജ്​ ​പ്രതാപിനെ തിരിച്ചു വിളിച്ച്​ ആർ.ജെ.ഡി നേതാവും ലാലു പ്രസാദ്​ യാദവി​​െൻറ ഭാര്യയുമായ റാബ്രി ദേവി. ‘‘മതി മകനേ..ഇനി വീട്ടിലേക്ക്​ തിരിച്ചു വരൂ’’ റാബ്രി ദേവി മകനോട്​ അഭ്യർഥിച്ചു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആർ.ജെ.ഡി നേതാവ്​ കൂടിയായ​ തേജ്​ പ്രതാപ് യാദവ്​​ വീട്​ വിട്ടിറങ്ങിയത്​. പലപ്പോഴും മാതാപിതാക്കളെ പുറത്തുവെച്ച്​ കാണാറുണ്ടെങ്കിലും പട്​നയിലെ വീട്ടിലേക്ക്​ തിരികെ വരാൻ തേജ്​ പ്രതാപ്​ തയാറായിട്ടില്ല. ദിവസവും മകനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന്​ റാബ്രി ദേവി പറഞ്ഞു.

തേജ്​ പ്രതാപും അദ്ദേഹത്തി​​െൻറ ഇളയ സഹോദരൻ തേജസ്വി യാദവും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളെ കുറിച്ച്​ ചോദിച്ചപ്പോൾ അതിലൊന്നും സത്യമില്ലെന്നും അതെല്ലാം സ്ഥാപിത താൽപര്യക്കാരുടെ സൃഷ്​ടിയാണെന്നുമായിരുന്നു റാബ്രി ദേവിയു​ടെ മറുപടി. ചിലർ ത​​​െൻറ മകനെ തെറ്റായ വഴിക്ക്​ നയിക്കുന്നു. ശത്രുക്കൾക്ക്​ അതിന്​ കഴിഞ്ഞു. ബി.ജെ.പി, ജെ.ഡി.യു പ്രവർത്തകരാണതിന്​ പിന്നി​െലന്നും റാബ്രി ദേവി ആരോപിച്ചു.

ലാലു പ്രസാദ്​ യാദവ്​ അഴിമതി കേസിൽ ജയിലിലായതോടെ ഇളയ മകൻ തേജസ്വി യാദവാണ്​ പാർട്ടി ഭരണം ഏറ്റെടുത്തിരിക്കുന്നത്​. ലാലു പ്രസാദ്​ യാദവി​​െൻറ അസാന്നിധ്യം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം എത്രയും പെ​ട്ടെന്ന്​ തിരികെ വരുമെന്നാണ്​ പ്രതീക്ഷയെന്നും റാബ്രിദേവി പറഞ്ഞു.

ആർ.ജെ.ഡി നേതാവ്​ ചന്ദ്രിക റായിയുടെ മകളെയാണ്​ തേജ്​ പ്രതാപ്​ യാദവ്​ വിവാഹം കഴിച്ചത്​. എന്നാൽ തങ്ങൾ തമ്മിൽ ​ഒട്ടും പൊരുത്തമില്ലെന്ന്​ പറഞ്ഞ്​ മാസങ്ങൾക്കുള്ളിൽ തന്നെ തേജ്​ പ്രതാപ്​ ത​​െൻറ വിവാഹ മോചനം പ്രഖ്യാപിച്ചു. ഇരു കുടുംബങ്ങളും മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും വിവാഹ മോചനമെന്ന ആവശ്യത്തിൽ തേജ്​പ്രതാപ്​ ഉറച്ചു നിൽക്കുകയും ഇക്കാര്യത്തിൽ ത​​െൻറ രക്ഷിതാക്കൾ തന്നോടൊപ്പം നിന്നില്ലെന്ന്​ ആരോപിച്ച്​ വീട്​ വിട്ടിറങ്ങുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDrabri devitej pratap yadavmalayalam news
News Summary - ‘‘Enough Son, Please Return Home": Rabri Devi's Appeal To Tej Pratap -india news
Next Story