മോദിക്ക് വോട്ടു ചോദിച്ച് വിവാഹക്ഷണക്കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
text_fieldsഡെറാഡൂൺ: വിവാഹക്ഷണക്കത്തിൽ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതിന് ഉത്തരാഖണ്ഡുകാരന് തെരഞ്ഞെടു പ്പ് കമ്മീഷെൻറ നോട്ടീസ്. ജഗദീഷ് ചന്ദ്ര ജോഷി എന്നയാൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത് . മകെൻറ വിവാഹത്തിന് തയാറാക്കിയ ക്ഷണക്കത്തിലാണ് മോദിക്കായി വോട്ട് ചോദിച്ചത്.
‘ഉപഹാരങ്ങൾ വേണ്ട. വധുവിനെയും വരനെയും അനുഗ്രഹിക്കാൻ എത്തുന്നതിനു മുമ്പായി ഏപ്രിൽ 11 ന് രാജ്യതാത്പര്യത്തിനു വേണ്ടി മോദിക്ക് വോട്ടു ചെയ്യുക’ എന്നായിരുന്നു ക്ഷണക്കത്ത് മുഖേനയുള്ള ആഹ്വാനം.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചുണ്ടിക്കാട്ടിയാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുള്ളിൽ അസിസ്റ്റൻറ് റിട്ടേണിങ് ഒാഫീസർക്ക് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് ലഭിച്ചപ്പോൾ ജഗദീഷ് ചന്ദ്ര ജോഷി മാപ്പപേക്ഷിച്ചു. ക്ഷണക്കത്തിലേക്കുള്ള വാചകങ്ങൾ കുട്ടികൾ തയാറാക്കി തന്നതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മാപ്പപേക്ഷിക്കുന്നു. സാധാരണക്കാരായ ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് ചായ്വിെല്ലന്നും ജോഷി വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ഏപ്രിൽ 11നാണ് തെരഞ്ഞെടുപ്പ്. ജോഷിയുടെ മകെൻറ വിവാഹം ഏപ്രിൽ 22നാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
