Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം കരുതിയത്​ വ്യാജ വാർത്തയെന്ന്​; മഹാനാടകത്തിൽ അഭിഷേക്​ സിങ്​വി

text_fields
bookmark_border
Abhishek-Singhvi23
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ അജിത്​ പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി അതിനാടകീയമായി സർക്കാറുണ്ടാക്കിയതിൽ പ്രതികരണവു മായി കോൺഗ്രസ്​ നേതാവ് അഭിഷേക്​ സിങ്​വി. വ്യാജ വാർത്തയാണെന്നാണ്​ ആദ്യം കരുതിയത്​. സർക്കാർ രൂപീകരിക്കാനുള്ള ച ർച്ചകൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു. അതിവേഗ നീക്കം നടത്തുന്നവർക്കാണ്​ വിജയിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതീവ നാടകീയമായ നീക്കത്തിനാണ്​ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്​. സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന്​ എൻ.സി.പി-ശിവസേന-കോൺഗ്രസ്​ സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത്​ പവാർ വിഭാഗത്തി​​​​​​​​​​െൻറ പിന്തുണയോടെ​ ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത്​. അജിത്​ പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തു.

അഴിമതി കേസുകളിൽ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം. 288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ്​ ബി.ജെ.പി വിജയിച്ചത്​. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ്​ 44 സീറ്റുകളും നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Thought it Was Fake News’: Abhishek Singhvi Reacts to NCP-india news
Next Story