Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ്വച്ഛത ഹി സേവ’:...

‘സ്വച്ഛത ഹി സേവ’: ചൂലെടുത്ത്​ സ്​കൂൾ വൃത്തിയാക്കി മോദി

text_fields
bookmark_border
‘സ്വച്ഛത ഹി സേവ’: ചൂലെടുത്ത്​  സ്​കൂൾ വൃത്തിയാക്കി മോദി
cancel

ന്യൂ​ഡ​ൽ​ഹി: ശു​ചി​ത്വ​ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ചൂ​ലെ​ടു​ത്ത്​​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും. ‘സ്വ​ച്ഛ​ത ഹി ​സേ​വ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ചാ​ണ്​ ന്യൂ​ഡ​ൽ​ഹി പ​ഹാ​ഡ്​​ഗ​ഞ്ചി​ലെ ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്​​കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ മോ​ദി ചൂ​ലു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ്​​കൂ​ൾ പ​രി​സ​രം അ​ടി​ച്ചു​വാ​രി​യ പ്ര​ധാ​ന​മ​ന്ത്രി നി​ല​ത്തു​കി​ട​ന്ന ക​ട​ലാ​സും പ്ലാ​സ്​​റ്റി​ക്​ ഗ്ലാ​സു​ക​ളും പെ​റു​ക്കി ച​വ​റു​കൂ​ന​യി​ൽ നി​ക്ഷേ​പി​ച്ചു. ശ്ര​മ​ദാ​ന​ത്തി​നു​ശേ​ഷം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ച മോ​ദി സ്​​കൂ​ളി​ലെ അം​ബേ​ദ്​​ക​ർ പ്ര​തി​മ​യി​ൽ പൂ​ക്ക​ള​ർ​പ്പി​ച്ചു.

നേ​ര​ത്തേ, ഗാ​ന്ധി​ജ​യ​ന്തി വ​രെ നീ​ളു​ന്ന ‘സ്വ​ച്ഛ​ത ഹി ​സേ​വ’ പ​ദ്ധ​തി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത പ്ര​ധാ​ന​മ​ന്ത്രി, മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ സ്വ​പ്​​നം സ​ഫ​ല​മാ​ക്കാ​ൻ എ​ല്ലാ​വ​രും പ്ര​യ​ത്​​നി​ക്ക​ണ​മെ​ന്ന്​ ആ​ഹ്വാ​നം ചെ​യ്​​തു. ര​ണ്ടു മ​ണി​ക്കൂ​ർ പ​രി​പാ​ടി​യി​ൽ യു.​പി​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ര​ത്ത​ൻ ടാ​റ്റ, ന​ട​ൻ അ​മി​താ​ഭ്​ ബ​ച്ച​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രു​മാ​യി മോ​ദി സം​വ​ദി​ച്ചു.
നാ​ലു വ​ർ​ഷ​ത്തെ ‘സ്വ​ച്ഛ ഭാ​ര​ത്​ ’ പ​ദ്ധ​തി​യു​ടെ ഫ​ല​മാ​യി 4.5 ല​ക്ഷം ഗ്രാ​മ​ങ്ങ​ളി​ലാ​യി ഒ​മ്പ​തു കോ​ടി ശൗ​ചാ​ല​യ​ങ്ങ​ൾ പ​ണി​ക​ഴി​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത്​ മ​ഹ​ത്താ​യ നേ​ട്ട​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. തു​റ​സ്സാ​യ സ്​​ഥ​ല​ത്ത്​ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്ന്​​ 450 ജി​ല്ല​ക​ളെ മു​ക്​​ത​മാ​ക്കാ​ൻ സാ​ധി​ക്കു​െ​മ​ന്ന്​ ആ​രെ​ങ്കി​ല​ും ക​രു​തി​യോ എ​ന്നും അ​േ​ദ്ദ​ഹം ചോ​ദി​ച്ചു. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​യും ആ​ത്​​മീ​യ നേ​താ​ക്ക​ന്മാ​രു​മാ​യു​മെ​ല്ലാം അ​േ​ദ്ദ​ഹം സം​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaninglaunch‘Swachhata Hi SevaMovement
News Summary - ‘Swachhata Hi Seva Movement’ launch - India news
Next Story