Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾക്ക് നിരവധി...

മുസ്​ലിംകൾക്ക് നിരവധി രാഷ്​ട്രങ്ങൾ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല -ഗഡ്​കരി

text_fields
bookmark_border
മുസ്​ലിംകൾക്ക് നിരവധി രാഷ്​ട്രങ്ങൾ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല -ഗഡ്​കരി
cancel

ന്യൂഡൽഹി: ലോകത്ത്​ നിരവധി ഇസ്​ലാമിക രാഷ്​ട്രങ്ങളുണ്ട്​, എന്നാൽ ഇതുവരെ ഹിന്ദുക്കൾക്ക്​ മാത്രമായി ഒരു രാജ്യമില്ലെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. മുമ്പ്​ നേപ്പാൾ ഹിന്ദു രാഷ്​ട്രമായിരുന്നു. എന്നാൽ ഇന്ന്​ അങ്ങനെയല്ല. അഭയാർഥികളാകേണ്ടി വരുന്ന ഹിന്ദുക്കളും സിഖുക്കാരുമെല്ലാം എവിടെ പോകുമെന്നും ഗഡ്​കരി ചോദിച്ചു.

ലോകത്ത്​ നിരവധി മുസ്​ലിം രാഷ്​ട്രങ്ങളുണ്ട്. മുസ്​ലിംകൾക്ക്​​ ഇസ്​ലാമിക രാഷ്​ട്രങ്ങളിൽ നിന്ന്​ പൗരത്വം ലഭിക്കുമെന്നും ഗഡ്​കരി അഭിപ്രായപ്പെട്ടു. ചാനൽ അഭിമുഖത്തിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മുറപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. സർക്കാർ രാജ്യത്തെ മുസ്​ലിം പൗരൻമാർക്ക്​ എതിരെയല്ല. ചില രാഷ്​ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച്​ ഭയപ്പെടുത്തുകയാണ്​. ​വിവേചനത്തി​​​​​െൻറ രാഷ്​ട്രീയത്തിന്​ എതിരാണ്​ ബി.ജെ.പി സർക്കാർ എന്ന്​ ഉറപ്പ്​ നൽകുന്നുവെന്നും ​മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkariindia newsCitizenship Amendment ActMuslim countries
News Summary - ‘Several Countries for Muslims But Not a Single One For Hindus’: Gadkari on Citizenship Act - India news
Next Story