Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി...

രാജീവ്​ ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടഹത്യ ആസൂത്രകനെന്ന്​ അകാലിദൾ നേതാവ്​

text_fields
bookmark_border
രാജീവ്​ ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടഹത്യ ആസൂത്രകനെന്ന്​ അകാലിദൾ നേതാവ്​
cancel

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്​ ​ഇന്ത്യ കണ്ടതിൽ വെച്ച്​ ഏറ്റവും വലിയ കൂട്ടഹത്യ ആസൂത്രകനെന് ന്​ ശിരോമണി അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ. പ്രത്യേക സമുദായത്തെ കൂട്ടഹത്യ ചെയ്യുന്നതിനുള്ള ആസൂത്രണം നടത്തിയ ലോകത്തെ ഏക പ്രധാനമന്ത്രിയാണ്​ രാജീവ്​ ഗാന്ധിയെന്നും മഞ്​ജീന്ദർ പറഞ്ഞു.

അഴിമതിയിൽ രാജീ വ്​ ഗാന്ധി ഒന്നാം നമ്പർ ആയിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ശരിയാണ്​. അ​ഴിമതി മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ വംശഹത്യ ആസൂത്രകൻ കൂടിയായിരുന്നു അദ്ദേഹ​ം’’- സിർസ പറഞ്ഞു. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ വിവാദ പ്രസ്​താവന. രാജീവ്​ ഗാന്ധി സിഖ്​ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുകയും അവർക്ക്​ ബഹുമതികൾ നൽകുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയാറാവാത്തതെന്താണെന്ന് മഞ്ജീന്ദര്‍ ചോദിച്ചു. 1984 ലെ വര്‍ഗീയകലാപങ്ങളില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തർപ്രദേശിൽ നടന്ന റാലിയിലാണ്​ മോദി രാജീവ്​ ഗാന്ധി അഴിമതിക്കാരനായാണ്​ മരിച്ചതെന്ന പരാമർശം നടത്തിയത്​. ‘‘താങ്കളുടെ പിതാവിനെ സ്​തുതിപാഠകർ​ മിസ്​റ്റർ ക്ലീൻ എന്നാണ്​ വിളിച്ചിരുന്നതെങ്കിലും നമ്പർ വൺ അഴിമതിക്കാരനായാണ്​ അദ്ദേഹത്തി​​െൻറ ജീവിതം അവസാനിച്ച​ത്​’’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച മോദിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhiShiromani Akali DalManjinder Singh SirsaRahul Gandhi
News Summary - ‘Rajiv Gandhi was India’s biggest mob lyncher’, - Akali Dal leader- India news
Next Story