വെറുപ്പിന് പകരം പനിനീർ പുഷ്പങ്ങൾ; ജന്തർ മന്ദറിൽ വ്യത്യസ്ത പ്രതിഷേധം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിക്കുകയാണ്. ഡൽഹിയിലും കനത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. ജന്തർ മന്ദറാണ് പ്രതിഷേധത്തിെൻറ പ്രധാന കേന്ദ്രം. ശക്തമായ പ്രതിഷേധത്തിനിടെയൊരു കൗതുക കാഴ്ചക്കും ജന്തർ മന്ദർ ഇന്ന് സാക്ഷിയായി. പ്രതിഷേധക്കാരെ അടിച്ചൊടിക്കാനെത്തിയ പൊലീസുകാർക്ക് പ്രതിഷേധകാരിൽ ചിലർ പനിനീർ പുഷ്പങ്ങൾ നൽകിയതായിരുന്നു കൗതുകമായത്.
നിങ്ങൾ ഞങ്ങളെ ലാത്തിചാർജ് ചെയ്താലും വെറുപ്പിന് പകരം സ്നേഹം മാത്രമാണ് നൽകാനുള്ളതെന്ന് പൊലീസുകാരെ അറിയിച്ചായിരുന്നു പ്രക്ഷോഭകാരികൾ അവർക്ക് നേരെ പനിനീർ പുഷ്പങ്ങൾ നീട്ടിയത്.
അതേസമയം, പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെ അറസ്റ്റിലായവർക്ക് നിയമസഹായം നൽകുമെന്ന് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന അഭിഭാഷകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
