Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖനി ദുരന്തം: ശ്രമം...

ഖനി ദുരന്തം: ശ്രമം തുടരൂ, അദ്​ഭുതങ്ങൾ സംഭവിച്ചേക്കാം- സുപ്രീംകോടതി

text_fields
bookmark_border
ഖനി ദുരന്തം: ശ്രമം തുടരൂ, അദ്​ഭുതങ്ങൾ സംഭവിച്ചേക്കാം- സുപ്രീംകോടതി
cancel

ന്യൂഡൽഹി: മേഘാലയയിൽ ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന്​ സുപ്രീംകോ ടതി. ഖനിക്കുള്ളിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണം. ചിലപ്പോൾ ഒരാളെങ്കിലും ജീവച്ചിരിപ്പു​ണ്ടെങ്കിലോ , അദ്​ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന്​ സുപ്രീംകോടതി ജഡ്​ജി എ.കെ സിക്രി പറഞ്ഞു. അനധികൃത ഖനികൾ നടത്തുന്നവർക്കെതിരെ എന്ത്​ നടപടി സ്വീകരിച്ചുവെന്നും സുപ്രീംകോടതി ചോദിച്ചു.

മേഘാലയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആദിത്യ എൻ പ്രസാദ്​ എന്നയാളാണ്​ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്​. കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. ഖ​നി​യി​ൽ അ​ക​പ്പെ​ട്ട തൊ​ഴ​ി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​വു​ന്ന സ​ന്നാ​ഹ​ങ്ങ​ളെ​ല്ലാം ​ഒ​രു​ക്കി​യ​താ​യി സം​സ്​​ഥാ​ന​വും കേ​ന്ദ്ര സ​ർ​ക്കാ​റും സു​പ്രീം​കോ​ട​തി​യെ അറിയിച്ചു.

നേവി, എൻ.ഡി.ആർ.എഫ്​, ഒഡീഷ ഫയർ സർവീസ്​, സംസ്ഥാന ദുരന്ത നിവാരണ സേന, എന്നിവരു​െട നേതൃത്വത്തിലുള്ള 200 അംഗ സംഘമാണ്​ ഖനിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്​. 2.1 കോടി ലിറ്റർ വെള്ളമാണ്​ ഇതുവരെ ഖനിയിൽ നിന്ന്​ പമ്പ്​ ചെയ്​ത്​ കളഞ്ഞത്​. ഇത്രയും വെള്ളം പുറത്തേക്ക്​ ഒഴുക്കി കളഞ്ഞിട്ടും ഖനിയിലെ ജലനിരപ്പ്​ താഴ്​ന്നിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meghalayasupremcourtmalayalam newsmalayalam news onlinemine rescue
News Summary - ‘Keep trying, miracles do happen,’ says Supreme Court on Meghalaya mine rescue-india news
Next Story