Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയില്‍ പെണ്‍വാണിഭ സംഘത്തിൽനിന്ന്​ കൗമാര വെബ്​ സീരിസ്​ താരം അടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മുംബൈയില്‍ പെണ്‍വാണിഭ സംഘത്തിൽനിന്ന്​ കൗമാര വെബ്​ സീരിസ്​ താരം അടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി
cancel
camera_alt???????? ????????????? ???????? ???????????? ????? ???????? ?????????? ??????????????? ??????

മുംബൈ: അന്ധേരിയിലെ ത്രീസ്​റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ചിരുന്ന ‘ഉന്നത’ ​പെൺവാണിഭ സംഘത്തിൽനിന ്ന്​ കൗമാര വെബ്​സീരിസ്​ താരമടക്കം മൂന്നുപേരെ മുംബൈ പൊലീസ്​ രക്ഷപ്പെടുത്തി.

സിറ്റി പോലീസിൻെറ സോഷ്യല്‍ സര്‍വിസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ്​ പെണ്‍വാണിഭ സംഘം കുടുങ്ങിയത്​. വെബ്​ സീരിസിൽ അഭിനയിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്​ പുറമേ ‘സാവധാൻ ഇന്ത്യ’ എന്ന ടി.വി ക്രൈം ഷോയിൽ അഭിനയിക്കുന്ന ഗായിക കൂടിയായ നടിയെയും മറാത്തി സിനിമ-സീരിയൽ നടിയെയുമാണ്​ രക്ഷപ്പെടുത്തിയത്​.

ഇവരെ നിര്‍ബന്ധിച്ച് പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയായ പ്രിയ ശര്‍മ എന്ന 29കാരിയെയും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത്. കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി നടത്തിപ്പുകാരിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘High-profile’ sex racket busted; Savdhaan India show actor among 3 rescued, 1 held -India news
Next Story