Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നുകിൽ ആരോപണം...

ഒന്നുകിൽ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ മാപ്പ്​ പറയണം - അമിത്​ ഷായോട്​ തൃണമൂൽ

text_fields
bookmark_border
ഒന്നുകിൽ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ മാപ്പ്​ പറയണം - അമിത്​ ഷായോട്​ തൃണമൂൽ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ അന്തർ സംസ്ഥാന ​തൊഴിലാളികളെ ട്രെയിനുകളിൽ കയറ്റാൻ അനുവദിക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനക്കെതിരെ തൃണമൂൽ കോൺഗ്രസ്​. അമിത്​ ഷാ മാപ്പുപറയുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയുള്ള ആരോപണങ്ങൾ തെളിയിക്കുകയോ ചെയ്യണമെന്ന്​ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ ബാനർജി പ്രതികരിച്ചു.

ഈ പ്രതിസന്ധി സമയത്തും തൻെറ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട അമിത്​ ഷാ ആഴ്​ച​കളോളമുള്ള മൗനം വെടിഞ്ഞിരിക്കുകയാണ്​.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നുണപ്രചരിപ്പിക്കുന്നതിനുമായാണ്​ അത്​.  സ്വന്തം സർക്കാരിൽ വിശ്വാസം നഷ്​ടപ്പെട്ട ജനങ്ങളോടു തന്നെയാണ്​ അമിത്​ഷാ ഇക്കാര്യങ്ങൾ പറയുന്നത്​. വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുകയോ മാപ്പുപറയുകയോ ചെയ്യണം -അഭിഷേക്​ ബാനർജി പ്രതികരിച്ചു. 

സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ബംഗാളിലെത്തിക്കാനുള്ള കേന്ദ്രത്തിന്‍റെ നടപടിയോട് മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്ന്​ അമിത് ഷാ പരാതിപറഞ്ഞിരുന്നു. രാജ്യമെമ്പാടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് സംസ്ഥാനം കടുത്ത അനീതിയാണ് പുലർത്തുന്നതെന്നും അമിത് ഷാ മമതാ ബാനർജിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeamith shahtrinamul congress
News Summary - ‘Centre is lying’: TMC shoots back after Amit Shah’s letter to Mamata Banerjee on migrants
Next Story