Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരാജയ ഭയം;...

പരാജയ ഭയം; പ്രതിപക്ഷനേതാക്കൾ തന്നെ അധിക്ഷേപിക്കാൻ മത്സരിക്കുന്നു-മോദി

text_fields
bookmark_border
പരാജയ ഭയം; പ്രതിപക്ഷനേതാക്കൾ തന്നെ അധിക്ഷേപിക്കാൻ മത്സരിക്കുന്നു-മോദി
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലം പ്രതിപക്ഷ നേതാക്കൾ തന്നെ അധിക്ഷേപിക്കുന്നതിൽ മ ത്സരിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പി​​െൻറ ആറുഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ആരാണ്​ വിജയി ക്കുകയെന്ന്​ വ്യക്തമായി. അതുകൊണ്ടാണ്​ പ്രതിപക്ഷ നേതാക്കൾ ​കോപാകുലരാകുന്നത്.​ കോൺഗ്രസ്​ നേതാവ്​ മണിശങ്കർ അയ്യരുടെ വിവാദപ്രസ്​താവനയെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ വിമർശനം. ബിഹാറിലെ ബക്​സറിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ അഴിമതിക്കാരനാണെന്ന്​ തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്​. ബിനാമി സ്വത്തുകൾ, ഫാം ഹൗസുകൾ, ഷോപ്പിങ്​ ​േകാംപ്ലക്​സ്​, വിദേശ ബാങ്കുകളിൽ നിക്ഷേപം, ആഡംബര കാറുകൾ, മറ്റ്​ സ്വത്തുക്കൾ എന്നിങ്ങനെ എന്തെങ്കിലും ത​​െൻറ പേരിലുണ്ടെന്ന്​ ​ജനങ്ങൾക്ക്​ മുന്നിൽ തുറന്നു കാണിക്കാൻ അവരെ വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു.

തന്നെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക്​ വോട്ടുകളിലൂടെ ജനം മറുപടി പറയും. പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയാണ്​ താൻ. എന്നാൽ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ്​ ശ്രമിക്കുന്നത്​. പ്രതിപക്ഷം ജാതിരാഷ്​ട്രീയമാണ്​ കളിക്കുന്നത്​. അവർ സ്വന്തം പണപ്പെട്ടി നിറക്കുകയും ബംഗ്ലാവുകൾ പണിയുകയും കുടുംബക്കാർക്കും മറ്റും​ കൊട്ടാരങ്ങൾ പണിയുകയും ചെയ്യുന്നുവെന്നും മോദി വിമർശിച്ചു.

എല്ലാവർക്കും വികസനമെന്നതാണ്​ തങ്ങളുടെ മന്ത്രം. എല്ലാവർക്കും സുരക്ഷയും ആദരവും ഉറപ്പുവരുത്തുകയാണ്​ ചെയ്യുന്നത്​. എന്നാൽ ചില ജാതിയിൽപ്പെട്ടവർ ഇതിനെല്ലാം പുറത്താണെന്ന രീതിയിലാണ്​ പ്രതിപക്ഷം പെരുമാറുന്നത്​. അവർ അധികാരത്തിലെത്തിയാൽ കല്ലെറിയുന്നവർക്കും നക്​സലുകൾക്കും അക്രമിസംഘങ്ങൾക്കും സൗജന്യ ലൈസൻസ്​ ലഭിക്കുമെന്നും മോദി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modipollelection rallyOpposite party
News Summary - ‘Can’t win polls, so competing to abuse me,’ says PM Modi- India news
Next Story