Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധം നേരിടാൻ...

പ്രതിഷേധം നേരിടാൻ മൃഗീയശക്​തി പ്രയോഗം –സോണിയ

text_fields
bookmark_border
പ്രതിഷേധം നേരിടാൻ മൃഗീയശക്​തി പ്രയോഗം –സോണിയ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​വും എ​തി​ർ​സ്വ​ര​ങ്ങ​ളും മൃ​ഗീ​യ ശ​ക്​​തി പ്ര​യോ​ഗി​ച്ച്​ സ​ർ​ക്കാ​ർ നേ​രി​ടു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. പൗ​​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ജ​ന​ശ​ബ്​​ദ​ത്തെ തീ​ർ​ത്തും അ​വ​മ​തി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ത​ി​ഷേ​ധ​ങ്ങ​ളെ പൊ​ലീ​സ്​ രാ​ജി​ലൂ​ടെ ​ചെ​റു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കേ ജ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലാ​ണ്​ സോ​ണി​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മൃ​ഗീ​യ ശ​ക്​​തി ഉ​​പ​യോ​ഗി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം ഒ​തു​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. സ​ർ​ക്കാ​റി​​െൻറ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്താ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. അ​തു കേ​ൾ​ക്കാ​നും ഉ​ത്​​ക​ണ്​​ഠ​ക​ൾ തീ​ർ​ത്തെ​ടു​ക്കാ​നും സ​ർ​ക്കാ​റി​നു​മു​ണ്ട്​ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്തം.


പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​വേ​ച​ന​പ​ര​മാ​ണ്. ന​ട​പ്പാ​ക്കു​മെ​ന്ന്​ പ​റ​യു​ന്ന ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ദോ​ഷം ചെ​യ്യു​ന്ന​തു​മാ​ണ്. നോ​ട്ടു നി​രോ​ധി​ച്ച കാ​ല​ത്തെ​ന്ന പോ​ലെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ അ​വ​ർ​ക്ക്​ വ​രി നി​ൽ​ക്കേ​ണ്ടി വ​രും. ജ​ന​ങ്ങ​ളു​ടെ ഉ​ത്​​ക​ണ്​​ഠ ന്യാ​യ​യു​ക്​​ത​മാ​ണ്. ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്​​ഥാ​ന മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ്​ ഉ​ണ്ടാ​വു​മെ​ന്ന്​ സോ​ണി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soniya gandhiindia newsCAA protestnrc protest
News Summary - ‘Brute repression’: Sonia Gandhi, in video message, attacks BJP over CAA protests
Next Story