'ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ' സംവിധായകൻ ജി.എസ്.ടി തട്ടിപ്പിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിെൻറ സംവിധായകൻ ജി.എസ്.ടി തട്ടിപ്പിൽ അറസ്റ്റിൽ. സംവിധായകൻ വിജയ് രത്നാഗർ ഗുെട്ടയും മകൻ ബാരൻ രത്നാഗർ ഗുെട്ടയുമാണ് അറസ്റ്റിലായിരിക്കുന്നത്.
ജി.എസ്.ടി ഇൻറലിജൻസ് ഡയറക്ടർ ജനറലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 34 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് ഇവർ നടത്തിയെന്നാണ് വിവരം. ഇന്ത്യൻ എക്സ്പ്രസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
വിജയ് ഗുട്ടയുടെ ഉടമസ്ഥതയിലുള്ള വി.ആർ.ജി ഡിജിറ്റൽ കോർപ്പറേഷൻ എന്ന സ്ഥാപനം വ്യാജ ബില്ലുകൾ വാങ്ങിയ കേസിലാണ് അറസ്റ്റ്. ഇവരുമായി ഇടപാടുള്ള ഹോറിസൺ ഒൗട്ട് സോഴ്സ് എന്ന സ്ഥാപനവും കേസിൽ സംശയത്തിെൻറ നിഴലിലാണ്. ഹോറസൺ 170 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജി.എസ്.ടിയിലെ സെക്ഷൻ 132(1)(സി) പ്രകാരമാണ് വിജയ് ഗുട്ടയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സ്വന്തമാക്കിയെന്നാണ് ഗുെട്ടക്കെതിരെയുള്ള ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
