Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖും ഹലാലയും...

മുത്തലാഖും ഹലാലയും ഖിൽജിയും; ബി.എച്ച്​.യു ചോദ്യ​േപപ്പർ വിവാദത്തിൽ

text_fields
bookmark_border
BHU-Question-Paper
cancel

ലഖ്​നോ: മുത്തലാഖും ഹലാലയും ഡൽഹി മുൻ ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയും ബനാറസ്​ ഹിന്ദു സർവകലാശാലയു​െട ചോദ്യപേപ്പറിൽ. എം.എ ഹിസ്​റ്ററിയു​െട ചോദ്യപേപ്പറിലാണ്​ വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇസ്​ലാമിലെ ഹലാല എന്താണ്​?, ഗോതമ്പിന്​ അലാവുദ്ദീൻ  ഖിൽജി നിശ്​ചയിച്ച വില എത്രയായിരുന്നു​?, മുത്തലാഖും ഹലാലയും ഇസ്​ലാമിലെ സാമൂഹിക വിപത്ത്​ എന്ന വിഷയത്തിൽ ഉപന്യാസം എഴുതുക തുടങ്ങിയവയാണ്​ ശനിയാഴ്​ച നൽകിയ ചോദ്യപേപ്പറിൽ ഉൾപ്പെട്ട വിവാദ ചോദ്യങ്ങൾ. 

ചോദ്യപേപ്പർ വിവാദമായതോടെ സർവകലാശാല അധികൃതർ മനഃപൂർവം ഒരു സമുദായത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന്​ പരാതിപ്പെട്ടു വിദ്യാർഥികൾ രംഗത്തുവന്നു. വിദ്യാർഥികളെ വിഘടിപ്പിക്കാനുള്ള ശ്രമമാണ്​ നടക്കുന്നതെന്നും ആരോപണമുയർന്നു. 

എന്നാൽ, സർവകലാശാലയുടെ ചരിത്ര വിഭാഗം അസിസ്​റ്റൻറ്​ പ്രഫസർ രാജീവ്​ ശ്രീവാസ്​തവ വിദ്യാർഥികളു​െട അഭിപ്രായത്തെ എതിർത്തു. ഇത്തരം കാര്യങ്ങൾ പഠിക്കുകയോ അവ​ ചോദിക്കുകയോ ചെയ്​തിട്ടില്ലെങ്കിൽ വിദ്യാർഥികൾ എങ്ങനെയാണ്​ അവയെ കുറിച്ച്​ അറിയുക? മധ്യകാല ചരിത്രം പഠിക്കു​േമ്പാൾ അവർ സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ പഠിക്കുന്നുണ്ട്​. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്​. അതിനാൽ ഇവ നാം അവരെ പഠിപ്പിക്കണം. എന്നാൽ, മാത്രമേ യഥാർഥ ചരിത്രം പഠിക്കാനാകൂവെന്നും അദ്ദേഹം എ.എൻ.​െഎയോട്​ പറഞ്ഞു. 

ജെ.എൻ.യുവിലെയും അലിഗഡ്​ സർവകലാശാലയി​െലയും പരീക്ഷാ സ​മ്പ്രദായങ്ങളെയും ശ്രീവാസ്​തവ ചോദ്യം ചെയ്​തു. ഇസ്​ലാമിലെ പോരായ്​മകൾ ഉയർത്തി​െക്കാണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്​ലാമി​​​​​െൻറ ചരിത്രം പഠിപ്പിക്കു​േമ്പാൾ ഇത്തരം കാര്യങ്ങളും പഠിപ്പിക്കേണ്ടി വരും. സഞ്​ജയ്​ ലീല ഭൻസാലി​െയ പോലെയുള്ളവരല്ല വിദ്യാർഥികളെ ചരിത്രം പഠിപ്പിക്കേണ്ടതെന്നും ശ്രീവാസ്​തവ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banaras Hindu Universitytriple talaqmalayalam newsBHUalauddin khiljiHalala
News Summary - ​Triple Talaq, Halala and Khiji In BHU Question Paper - India News
Next Story