Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എ വിടില്ലെന്ന്​...

എൻ.ഡി.എ വിടില്ലെന്ന്​ തെലുഗുദേശം

text_fields
bookmark_border
naidu
cancel

ഹൈ​​ദ​​രാ​​ബാ​​ദ്​: കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ൽ ആ​​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ അ​​വ​​ഗ​​ണ​ി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഇ​ട​ഞ്ഞ തെ​ലു​ഗു​ദേ​ശം (ടി.​ഡി.​പി) നി​ല​പാ​ടി​ൽ അ​യ​വു​വ​രു​ത്തി. പാ​ർ​ട്ടി, ത​ൽ​ക്കാ​ലം ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ.​ഡി.​എ) വി​ടി​ല്ല. മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന എം.​പി​മാ​രു​ടെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​െ​ട​യും യോ​ഗ​ത്തി​ലാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന്​ പാ​ർ​ട്ടി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ചൗ​ധ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. തെ​ലു​ഗു​ദേ​ശം എ​ൻ.​ഡി.​എ സ​ഖ്യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  

ഞാ​യ​റാ​ഴ്​​ച ടി.​ഡി.​പി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ രാ​ജ്​​നാ​ഥ്​ സി​ങ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ നി​ല​പാ​ട്​ മാ​റ്റി​യ​തെ​ന്നാ​ണ്​ സൂ​ച​ന. പാ​ർ​ല​മ​െൻറി​​െൻറ ബ​ജ​റ്റ്​​സ​മ്മേ​ള​ന​ത്തി​ൽ സം​സ്​​ഥാ​ന​ത്തി​നാ​യി ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പാ​ർ​ട്ടി എം.​പി രാം ​മോ​ഹ​ൻ നാ​യി​ഡു പ​റ​ഞ്ഞു. ആ​ന്ധ്ര​പ്ര​ദേ​ശി​ന്​​ പ്ര​ത്യേ​ക​പ​ദ​വി അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ സം​സ്​​ഥാ​ന​ത്തി​​െൻറ ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി​യി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്ന്​ ശി​വ​സേ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ തെ​ലു​ഗു​ദേ​ശ​വും ഉ​ട​ക്കി​യ​ത്​ ബി.​ജെ.​പി​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetndaTDPmalayalam newsAndra Package
News Summary - ​TDP Ramais NDA, Will Keep Up Pressure for Andhra Package - India News
Next Story