ആഗോള മഹാമാരിയിൽ മരണം 10,000 കടന്നു; ഇറ്റലിയിലെ മരണസംഖ്യ ചൈനയേക്കാൾ കൂടുതൽ
text_fieldsന്യൂഡൽഹി: ലോകമെമ്പാടും പടർന്നുപിടിച്ച ആഗോള മഹാമാരിയായ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇറ ്റലിയിലും സ്പെയിനിലും മരണനിരക്ക് ഉയർന്നതോടെയാണ് മരണസംഖ്യ 10,049 ആയത്.
ആഗോള തലത്തിൽ ഇതുവരെ 2,45,671 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 88,441 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചതായും പറയുന്നു. രോഗം ആദ്യം പടർന്നുപിടിച്ച ചൈനയേക്കാൾ വേഗത്തിലാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ രോഗവ്യാപനം.
ഇറ്റലിയിലെ മരണ സംഖ്യ ചൈനയേക്കാൾ കൂടുതലായി. ചൈനയിൽ ഇതുവരെ 3248 പേരാണ് മരിച്ചത്. ഇറ്റലിയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യ 3405 ആയി. ഇവിടെ 41,035 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.
ഇറ്റലിക്ക് പുറമെ സ്പെയിനിലാണ് കൂടുതൽ രോഗവ്യാപനം. ഇവിടെ 831 പേർ ഇതുവരെ മരിച്ചു. 18,077പേർക്കാണ് ഇവിടെ രോഗ ബാധ സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങൾക്ക് പുറമെ ജർമനി, അമേരിക്ക, ഫ്രാൻസ്, ദക്ഷിണകൊറിയ, സ്വിസർലൻഡ്സ്, യു.കെ എന്നിവിടങ്ങളിലും പുതുതായി കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.