Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഒരു...

രാജ്യത്ത്​ ഒരു കോവിഡ്​ വാക്​സിൻ കൂടി എത്തുന്നു; കാഡിലയുടെ വാക്​സിന്​ ഉടൻ അനുമതി നൽകിയേക്കും

text_fields
bookmark_border
രാജ്യത്ത്​ ഒരു കോവിഡ്​ വാക്​സിൻ കൂടി എത്തുന്നു; കാഡിലയുടെ വാക്​സിന്​ ഉടൻ അനുമതി നൽകിയേക്കും
cancel

ന്യൂഡൽഹി: കോവിഡി​െൻറ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയിലേക്ക്​ ഒരു കോവിഡ്​ വാക്​സിൻ കൂടി എത്തുന്നു. അഹമ്മദാബാദ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മരുന്ന്​ നിർമാതാക്കളായ സിഡുസ്​ കാഡിലയുടെ സികോവ്​-ഡി വാക്​സിന്​ ഉടൻ അനുമതി ലഭിക്കുമെന്നാണ്​ സൂചന. ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി അന്തിമാനുമതിക്കായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്​.

പ്രതിമാസം ഒരു കോടി ഡോസ്​ വാക്​സിൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന്​ കമ്പനി അറിയിച്ചു. ഇത്​ നാല്​ കോടി ഡോസ്​ വരെയാക്കി ഉയർത്താനാണ്​ ലക്ഷ്യമിടുന്നത്​. വാക്​സിൻ നിർമാണത്തിനായി ചില കമ്പനികളുമായി ചർച്ച ആരംഭിച്ചുവെന്നും സിഡുസ്​ കാഡില അറിയിച്ചു. രണ്ട്​ മുതൽ എട്ട്​ ഡിഗ്രി വരെ താപനിലയിൽ വാക്​സിൻ സൂക്ഷിക്കാനാവും. ഇന്ത്യയിലെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സികോവ്​-ഡിക്ക്​ സാധിക്കുമെന്ന്​ കമ്പനി അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.

സിഡുസ്​ കാഡില കൂടി എത്തുന്നതോടെ രാജ്യത്തെ കോവിഡ്​ വാക്​സിനുകളുടെ എണ്ണം നാലായി ഉയരും. നേരത്തെ കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വാക്​സിനുകൾക്ക്​ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ചില വിദേശ വാക്​സിനുകൾക്കും ഉടൻ അംഗീകാരം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Zydus Cadila Covid vaccine close to getting approved in India, says MD Sharvil Patel
Next Story