സുബീൻ ഗാർഗിന്റെ മരണം: സംഘാടകനും ബാന്റ് അംഗങ്ങളും ബന്ധുവും ഉൾപ്പെടെ നാലു പേർക്കെതിരെ കൊലക്കുറ്റം
text_fieldsഗുവഹത്തി: വിഖ്യാത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുവാഹത്തി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നാല് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ശ്യാംകാനു മഹന്ത, സിദ്ധാർത്ഥ ശർമ, ശേഖർ ജ്യോതി ഗോസ്വാമി, അമൃത്പ്രവ മഹന്ത എന്നിവരാണ് പ്രതികളെന്ന് അഭിഭാഷകർ പറഞ്ഞു.
ശ്യാംകാനു മഹന്ത നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായിരുന്നു. ശർമ ഗായകന്റെ സെക്രട്ടറിയായിരുന്നു. ശേഖർ ജ്യോതി ഗോസ്വാമിയും അമൃത്പ്രവ മഹന്തയും ഗാർഗിന്റെ ബാൻഡിലെ അംഗങ്ങളായിരുന്നു.
സുബീന്റെ ബന്ധുവും സസ്‌പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി 3,500 പേജുള്ള ചാർജ്ഷീറ്റ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതായി അഭിഭാഷകർ പറഞ്ഞു. സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് സുബീൻ ഗാർഗ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. സംഗീതപരിപാടിയിൽ സംബന്ധിക്കാനാണ് സുബീൻ സിംഗപ്പൂരിൽ എത്തിയത്.
ഗായകന്റെ മരണം അന്വേഷിക്കാൻ അസം സർക്കാർ ഡി.ജി.പി എം.പി ഗുപ്തയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഗാർഗിന്റെ മരണം വ്യക്തമായ കൊലപാതകം ആണെന്ന് അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടിരുന്നു.
അതേസമയം, സുബീന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്ന സിംഗപ്പൂർ പൊലീസ് പ്രാഥമിക അന്വേഷണത്തിൽ ഒരു ദുരൂഹതയും കണ്ടെത്താനായില്ലെന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി എടുത്തേക്കാമെന്നും ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഗാർഗിന്റെ ബന്ധുവും സസ്‌പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെയാണ് ഇപ്പോൾ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. ഗായകന്റെ രണ്ട് പേഴ്‌സണൽ സെക്യൂരിറ്റി ഓഫിസർമാരായ നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവർക്കെതിരെ ബി.എൻ.എസിന്റെ സെക്ഷൻ 31 സി പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഫണ്ടോ സ്വത്തോ ദുരുപയോഗം ചെയ്തുകൊണ്ട് ക്രിമിനൽ വിശ്വാസ വഞ്ചനയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് അഭിഭാഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

