Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സൂം’ ഹാക്​​ ചെയ്​തു;...

‘സൂം’ ഹാക്​​ ചെയ്​തു; തുക നൽകാൻ ഭീഷണി

text_fields
bookmark_border
‘സൂം’ ഹാക്​​ ചെയ്​തു; തുക നൽകാൻ ഭീഷണി
cancel

കൊ​ൽ​ക്ക​ത്ത: ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ജോ​ലി​ചെ​യ്യു​ന്ന​വ​ർ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് സൂം ​വി​ഡി​യോ കോ​ൾ. കൊ​ൽ​ക്ക​ത്ത​യി​ൽ ഇ​തു ഉ​പ​യോ​ഗി​ച്ച ര​ണ്ടു​പേ​രു​െ​ട ക​മ്പ്യൂ​ട്ട​റി​ൽ ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റി. തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഹാ​ക്​​ ചെ​യ്​​ത്​ ഡേ​റ്റ മു​ഴു​വ​ൻ ന​ശി​പ്പി​ക്കും എ​ന്നാ​ണ് ഭീ​ഷ​ണി.

ബി​റ്റ് കോ​യി​ൻ വ​ഴി തു​ക ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ സൈ​ബ​ർ ക്രൈം ​ഡി​പ്പാ​ർ​ട്ട്മ​െൻറും ദൗ​ത്യ​സേ​ന​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി. സൂം ​ആ​പ്​ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
TAGS:zoom zoom app india news malayalam news 
News Summary - Zoom App Hacked Threatened to Pay -India news
Next Story