Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്പനിക്കിത്...

കമ്പനിക്കിത് പരസ്യമാകാം, ഞങ്ങൾക്കിത് ജീവിതമാണ്; ഫുഡ് ഡെലിവറി കമ്പനിയിലെ 'സൈക്കിൾവാലകൾ' ദുരിതം പറയുന്നു

text_fields
bookmark_border
Zomato workers panting on bicycles with low pay. But for company, image matters
cancel

ലോക പരിസ്ഥിതി ദിനത്തിൽ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ നടത്തിയ പ്രഖ്യാപനത്തിൽ കയ്യടിച്ചവർ ഏറെയാണ്. സമൂഹത്തിന് ക്രിയാത്മകമായി സംഭാവന നൽകുന്നതിനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി തങ്ങളുടെ ബിസിനസ്സ് തന്ത്രത്തെ ഇണക്കിച്ചേർക്കുമെന്നായിരുന്നു സൊമാറ്റോ പറഞ്ഞിരുന്നത്. കമ്പനി അവരുടെ പരിസ്ഥിതി, സാമൂഹിക, ഭരണ റിപ്പോർട്ടിൽ അഭിമാനത്തോടെ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണ് 'പരിസ്ഥിതി സൗഹൃദ ഡെലിവറികൾ' എന്നത്. ​മോട്ടോസൈക്കിളുകൾക്ക് പകരം സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവറി നടത്തുന്നത് പ്രോത്സാഹിപ്പിക്കും എന്നതായിരുന്നു ഈ പ്രഖ്യാപനത്തി​ന്റെ കാതൽ.

2022 സാമ്പത്തിക വർഷത്തിൽ, സൊമാറ്റോയിലെ ഡെലിവറികളിൽ ഏകദേശം 18 ശതമാനവും സൈക്കിളിലാണ് നടന്നത്. എന്നാൽ സൊമാറ്റോയുടെ വർണ്ണാഭമായ ഇ.എസ്.ജി റിപ്പോർട്ടിൽനിന്ന് വ്യത്യസ്തമാണ് കാര്യങ്ങൾ എന്ന് 'ദി പ്രിന്റ്'റിപ്പോർട്ട് ചെയ്യുന്നു. സൈക്കിൾ ഡെലിവറി എന്നത് സൊമാറ്റോ ജീവനക്കാരിൽ പലരും ഗതികേട് കൊണ്ട് ചെയ്യുന്നതെന്നാണ് അവർതന്നെ പറയുന്നത്. ഡെലിവറി ചെയ്യുന്ന വ്യക്തികളുടെ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം കൊണ്ടല്ല ഇങ്ങിനെ ചെയ്യുന്നത്. മറിച്ച് അവർക്ക് ഒരു മോട്ടോർ സൈക്കിൾ വാങ്ങാൻ കഴിയാത്തതുകൊണ്ടാണെന്ന് വിശദീകരിക്കുന്നു.

സൊമാറ്റോ അതിന്റെ ഡെലിവറി 'പങ്കാളികൾക്ക്' വാഹനങ്ങൾ നൽകുന്നില്ല. ഫാക്ടറികളിലോ കമ്പനികളിലോ ജോലി കണ്ടെത്തുന്നതിൽ നിന്ന് വ്യത്യസ്തമായി, ഒരു ഡെലിവറി വ്യക്തിയുടെ ജോലി താരതമ്യേന എളുപ്പമാണ്. ഇന്റർനെറ്റ് ആക്‌സസ് ഉള്ള ഒരു ഫോൺ, ഇരുചക്ര വാഹനം, ഡ്രൈവിങ് ലൈസൻസ്, സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവയാണ് സൊമാറ്റോയിൽ ചേരാൻ ഒരാൾക്ക് വേണ്ടത്.

'പ്രതിഫലം ഓരോ 10 ദിവസത്തിലും കിട്ടും. ഒരാൾക്ക് അവർക്ക് തോന്നുമ്പോൾ ജോലി നിർത്താം'- കോവിഡ് സമയത്ത് സ്കൂൾ അധ്യാപക ജോലി നഷ്‌ടപ്പെടുകയും ബിരുദാനന്തര ബിരുദത്തിന് ചേരാൻ പണം ആവശ്യമായി വരികയും ചെയ്ത ബികോം ബിരുദധാരിയായ 30 കാരനായ ദുർഗ ശങ്കർ പറയുന്നു.

രണ്ട് മാസം മുമ്പ് വരെ, രാജസ്ഥാനിലെ ഭിൽവാരയിൽ ശങ്കർ ഒരു ദിവസം 10 മണിക്കൂറിലധികം സൈക്കിൾ ചവിട്ടിയാണ് വിതരണം നടത്തിയത്. പരമാവധി ഡെലിവറികൾ കഴിയുന്നത്ര വേഗത്തിൽ എത്തിക്കണമെന്നാണ് കമ്പനി പറയുന്നത്. കൃത്യസമയത്ത് കൂടുതൽ ഡെലിവറികൾ, എന്നാൽ കൂടുതൽ പണം എന്നാണ് അർഥം. ബ്ലൂ, ബ്രോൺസ്, സിൽവർ, ഡയമണ്ട് എന്നിങ്ങനെ നാല് ഡിവിഷനുകളുള്ള സൊമാറ്റോ ആപ്പിലെ ഏറ്റവും ഉയർന്ന 'ഡയമണ്ട്' വിഭാഗത്തിൽ തൊഴിലാളികൾ എത്തിയാൽ ആനുകൂല്യങ്ങൾ വർധിക്കും.


'എന്റെ പ്രദേശത്തെ ഒരേയൊരു സൈക്കിൾ റൈഡർ ഞാനായിരുന്നു. ഡയമണ്ട് വിഭാഗത്തിൽ എത്താൻ ഞാൻ കഠിനമായി പരിശ്രമിച്ചു'- ശങ്കർ പറയുന്നു. അവിടെയെത്താൻ, അവൻ തന്റെ അറ്റ്‌ലസ് സൈക്കിളിൽ വിശ്രമമില്ലാതെ ഓടിച്ചു. ദിവസവും 100 കിലോമീറ്ററിനടുത്തുവരെ ഇങ്ങിനെ സൈക്കിൾ ചവിട്ടുമായിരുന്നു. എന്നാൽ കമ്പനി പുതിയ സ്ലോട്ട് സിസ്റ്റം കൊണ്ടുവന്നതോടെ വരുമാനം കുറഞ്ഞതായി ഇയാൾ പറയുന്നു.

ജൂലൈ 16-17 വാരാന്ത്യത്തിൽ, ഗാസിയാബാദിലെ ഇന്ദിരാപുരത്ത് സൊമാറ്റോയ്‌ക്കായി ജോലി ചെയ്യുന്ന 250-ഓളം ഡെലിവറി ബോയ്സ് പണിമുടക്കി. 'കമ്മീഷൻ സംവിധാനം തിരികെ കൊണ്ടുവരണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം'-സൊമാറ്റോയിൽ ഡെലിവറി വ്യക്തിയായി പാർട്ട് ടൈം ജോലി ചെയ്യുന്ന ഒബേന്ദ്ര യാദവിന്റെ മൂത്ത സഹോദരൻ ചന്ദർപാൽ പറയുന്നു.


സഹായ വാതിൽ തുറക്കുന്നു

കഴിഞ്ഞ ഏപ്രിലിൽ, 18 വയസ്സുള്ള ആദിത്യ ശർമ്മയ്ക്ക് കോൾഡ് കോഫി ഡെലിവറി ചയ്യാൻ ശങ്കർ സൈക്കിളിൽ പോയി. കോൾഡ് കോഫിയുമായെത്തിയ ശങ്കറിന്റെ വിയർപ്പിൽ കുളിച്ച രൂപം കണ്ട ആദിത്യ ശർമ്മ അന്തംവിട്ടുപോയി. തുടർന്ന് ആദിത്യ ശർമ ശങ്കറിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ഒരു മോട്ടോർ സൈക്കിൾ വാങ്ങാൻ സഹായിക്കുന്നതിനായി ഫണ്ട് കളക്ഷൻ ആരംഭിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷം രൂപയാണ് ഇവർ സമാഹരിച്ചത്. അന്നുതന്നെ ശങ്കറിനെ ഒരു ഷോറൂമിലേക്ക് ശർമ്മ കൂട്ടിക്കൊണ്ടുപോയി. അന്നുമുതൽ ശങ്കർ മോട്ടോർസൈക്കിളിൽ വിതരണം ചെയ്തുവരികയാണ്.

സൊമാറ്റോയുടെ സുസ്ഥിര ലക്ഷ്യങ്ങൾ

2008ൽ ആരംഭിച്ച സൊമാറ്റോ, കഴിഞ്ഞ വർഷം ഐ.പി.ഒ നടത്തി കോളിളക്കം സൃഷ്ടിച്ചിരുന്നു. കുത്തനെയുള്ള കിഴിവുകളും ഓർഡർ-ഇൻ ഓപ്ഷനുകളുടെ വിപുലമായ ശൃംഖലയും ഉള്ളതിനാൽ, കമ്പനി ഇപ്പോഴുമൊരു ഹിറ്റാണ്. 2022 മെയിൽ സൊമാറ്റോ 2021-22 സാമ്പത്തിക വർഷത്തിൽ 1,220 കോടിയുടെ നഷ്ടം വന്നതായി പ്രഖ്യാപിച്ചു.

ആഗോളതലത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ സൊമാറ്റോ പുതിയ നീക്കങ്ങളാണ് നടത്തുന്നത്. ഡെലിവറി വാനങ്ങളെ ഇലക്ട്രികിലേക്ക് മാറ്റാൻ അവർ തീരമാനിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 1,61,637 വാഹനങ്ങളുടെ മുഴുവൻ ഡെലിവറി 'പങ്കാളി'യും വൈദ്യുതീകരിക്കുമെന്ന് സൊമാറ്റോ പറയുന്നു. ഈ ലക്ഷ്യം നേടിയാൽ, ആഗോളതലത്തിൽ ഏറ്റവും വലിയ ഇരുചക്രവാഹന EV100 അംഗമാകും ഇത്.

'ഈ സുസ്ഥിരത ലക്ഷ്യങ്ങളിൽ ചിലത് ഒരു ഹാലോ സൃഷ്ടിക്കുക എന്നതാണ്. കമ്പനികൾ തങ്ങളുടെ എതിരാളികളിൽ നിന്ന് സ്വയം വേർതിരിച്ചറിയാനും ഉത്തരവാദിത്തമുള്ള കമ്പനിയാണെന്ന ധാരണ നിക്ഷേപക സമൂഹത്തിന് നൽകാനും ശ്രമിക്കുന്നു'-ടച്ച്‌സ്റ്റോൺ പാർട്‌ണേഴ്‌സ് എന്ന നിയമ സ്ഥാപനത്തിന്റെ പങ്കാളി ഉദയ് വാലിയ പറയുന്നു.


ഓഹരി വില ഇടിഞ്ഞു

വിപണ സമ്മർദ്ദം കാരണം ഫുഡ് സൊമാറ്റോയുടെ 4.66 കോടി ഓഹരികൾ ജീവനക്കാര്‍ക്കുള്ള വിഹിതമായി (എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ) എക്‌സൈസ് വിലയ്ക്ക് അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ ആണ് ജീവനക്കാർക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ചത്.

രണ്ട് ദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരികളുടെ മൂല്യത്തിൽ 21 ശതമാനം ഇടിവാണ് നേരിട്ടത്. ഏകദേശം 613 കോടി ഷെയറുകളുടെ ഒരു വർഷത്തെ ലോക്ക്-ഇൻ കാലയളവ് അല്ലെങ്കിൽ സൊമാറ്റോയുടെ 78 ശതമാനം ഓഹരികൾ കഴിഞ്ഞ ആഴ്ച ശനിയാഴ്ച (ജൂലൈ 23) അവസാനിച്ചതിനാൽ, കമ്പനിയുടെ ഓഹരി വില ഈ ആഴ്ച വിൽപ്പന സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഇന്ന് സൊമാറ്റോയുടെ ഓഹരികൾ ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 43.60 എന്ന നിലയിലെത്തി. ഇന്നലെ പ്രമോട്ടർമാർക്കും ഓഹരി ഉടമകൾക്കും ജീവനക്കാർക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള ഒരു വർഷത്തെ ലോക്ക്-ഇൻ അവസാനിച്ചതിനാൽ സൊമാറ്റോയുടെ ഓഹരികൾ 13 ശതമാനത്തിലധികം ഇടിഞ്ഞ് റെക്കോർഡ് താഴ്ന്ന നിലയിലെത്തി. നിലവിലെ ഓഹരി വില പ്രകാരം ജീവനക്കാർക്ക് അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്.

മുംബൈ ഓഹരി വിപണിയിലും നാഷണൽ ഓഹരി വിപണിയിലും സൊമാറ്റോയുടെ ഓഹരികൾ 2021 ജൂലൈ 23-ന് ലിസ്റ്റ് ചെയ്തിരുന്നു. മാർക്കറ്റ് റെഗുലേറ്റർ ആയ സെബി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച്, ഐപിഒയ്ക്ക് മുമ്പ് ഒരു കമ്പനിയുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്ക് ലിസ്റ്റിംഗിന് ശേഷം ഒരു വർഷത്തേക്ക് അവരുടെ ഓഹരികൾ വിൽക്കാൻ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zomatodelivery boyfood deliverybicycles
News Summary - Zomato workers panting on bicycles with low pay. But for company, image matters
Next Story