Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടുറോഡിൽ പൊലീസുമായി...

നടുറോഡിൽ പൊലീസുമായി വാഗ്വാദം; സൊമാറ്റോ ജീവനക്കാരി ഒരു വർഷമായി ജയിലിൽ

text_fields
bookmark_border
നടുറോഡിൽ പൊലീസുമായി വാഗ്വാദം; സൊമാറ്റോ ജീവനക്കാരി ഒരു വർഷമായി ജയിലിൽ
cancel

മുംബൈ: ട്രാഫിക്​ പൊലീസിനോട്​ തർക്കിക്കുകയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്​തുവെന്ന കുറ്റത്തിന്​ ഭക്ഷ്യ വിതരണ കമ്പനിയായ 'സൊമാറ്റോ'യിലെ ഡെലിവറി ജീവനക്കാരി ഒരു വർഷമായി ജയിലിൽ. നവി മുംബൈ സ്വദേശിനിയായ പ്രിയങ്ക മോഗ്രെ (27)യാണ്​ പെറ്റി കേസിന്​ അകത്തായി പുറംലോകം കാണാനാകാതെ നരകിക്കുന്നത്​​.

2019 ആഗസ്​റ്റ്​ എട്ടിനാണ്​ സംഭവം. വാഷിയിലെ സെക്​ടർ 17ൽ 'നോ പാർക്കിങ്'​ പ്രദേശത്ത്​ നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വന്ന ട്രാഫിക്​ പൊലീസ്​ ഉദ്യോഗസ്​ഥരോടാണ്​ പ്രിയങ്ക വാക്കേറ്റത്തിലേർപ്പെട്ടത്​. ത​െൻറ വാഹനത്തി​െൻറ ചിത്രം പകർത്തിയ ഉദ്യോഗസ്​ഥർക്കെതിരെ അവർ ചൂടാകുകയായിരുന്നു.

സെക്​ടർ 17ൽ നിന്ന്​ അടുത്ത ട്രാഫിക്​ സിഗ്നലിൽ എത്തിയപ്പോൾ പ്രിയങ്കയെ നാല്​ പേരടങ്ങുന്ന പൊലീസ്​ സംഘം തടഞ്ഞ്​ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. മോഹൻ സാഗർ എന്ന കോൺസ്​റ്റബിളി​െൻറ പരാതിയിൽ പ്രിയങ്കക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസ്​ ചാർജ്​ ചെയ്​തു. ആഗസ്​റ്റ്​ 20ന്​ അവർ അറസ്​റ്റിലാവുകയും ചെയ്​തു.

സംഭവത്തി​െൻറ രണ്ട്​ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പൊലീസും പ്രിയങ്കയും മോശം പദപ്രയോഗങ്ങളാണ് ഇതിൽ നടത്തുന്നത്. ത​െൻറ ഇരുചക്രവാഹനം ഓഫിസർ പറഞ്ഞ രീതിയിലായിരുന്നില്ല പാർക്ക്​ ചെയ്​തെതന്നായിരുന്നു അവരുടെ വാദം​.

പ്രിയങ്കയെ ആദ്യം പൊലീസ്​ കസ്​റ്റഡിയിലും ശേഷം ജുഡീഷ്യൽ കസ്​റ്റഡിയിലും വിടുകയായിരുന്നു. പ്രതിക്കെതിരെ മദ്യപിച്ച്​ വാഹനമോടിച്ചതിനും ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും തെളിവുകളുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

വിഡിയോ വൈറലായതോടെ ​ ബന്ധുക്കളാരും തന്നെ ജാമ്യമെടുക്കാൻ വന്നില്ല. അവളുടെ ആദ്യത്തെ ജാമ്യാപേക്ഷ തള്ളിപ്പോയി. 2019 സെപ്​റ്റംബറിൽ ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരായി രണ്ട്​ പേരെ ലഭിക്കാതെ വന്നതോടെ ജയിലിൽ തന്നെ തുടരേണ്ട ദുർഗതി വന്നു.

2020 ​െഫബ്രുവരിയിീൽ 'ടിസ്' നടത്തി വരുന്ന പ്രയാസ്​ പദ്ധതിയുടെ ഭാഗമായി കോടതിയിൽ ജാമ്യഹരജി സമർപി​െച്ചങ്കിലും അതും ഫലം കണ്ടില്ല. പ്രയാസിലെ രാമാ കാലെ ബന്ധുക്കളെ സമീപിച്ച്​ പ്രിയങ്കയെ പുറത്തിറക്കാൻ ശ്രമങ്ങൾ തുടങ്ങിയ വേളയിൽ വഴിമുടക്കിയായി കോവിഡ്​ മഹാമാരി എത്തുകയായിരുന്നു.

പ്രയങ്കയുടെ കേസ് ​ഫയൽ ഇതു​വരെ കോടതിയിൽ എത്തിക്കാൻ പോലും ​പൊലീസ്​ തയാറായില്ലെന്ന്​ കാലെ പറഞ്ഞു. എങ്കിലും കാലെ പോരാട്ടം തുടർന്നതി​െൻറ ഫലമായി പ്രിയങ്ക പുറത്തിറങ്ങാൻ അവസരം ഒരുങ്ങുകയാണ്​.

25000 രൂപ കെട്ടിവെക്കുകയും രണ്ട്​ ജാമ്യക്കാരെ കൊണ്ടുവരികയും ചെയ്​താൽ ജാമ്യം നൽകുന്നത്​ പരിഗണിക്കാമെന്നാണ്​ താനെ സെഷൻ സ്​ കോടതിയുടെ നിർദേശം. 30 ദിവസത്തെ അവധിയാണ്​ ലഭിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZomatoNavi Mumbaiverbal abuse
Next Story