Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എന്നെ...

'എന്നെ ചെരുപ്പൂരിയടിച്ചു, അടിമ​യെന്ന്​ വിളിച്ചു' -സൊമാറ്റോ ഡെലിവറി ബോയ്​

text_fields
bookmark_border
എന്നെ ചെരുപ്പൂരിയടിച്ചു, അടിമ​യെന്ന്​ വിളിച്ചു -സൊമാറ്റോ ഡെലിവറി ബോയ്​
cancel

ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ്​ മർദിച്ചെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്​. യുവതിയാണ്​ തന്നെ ആദ്യം മർദിച്ചതെന്നും അധിക്ഷേപിച്ചതെന്നും സംഭവത്തിൽ ഉൾപ്പെട്ട ഡെലിവറി ബോയ്​ കാമരാജ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തെ തുടർന്ന്​ കാമരാജ്​ ത​െന്‍റ മൂക്കിന് ഇടിച്ച്​ ചോരവരുത്തിയെന്നായിരുന്നു കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതിയുടെ പരാതി. മൂക്കിൽനിന്ന്​ ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ്​ യുവതിക്ക്​ പരിക്കേറ്റതെന്ന്​ കാമരാജ്​ മൊഴി നൽകി.

"റോഡ്​ പണി നടക്കുന്നത്​ കാരണം പോകുന്ന വഴിയിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽക്കൽ എത്തിയ ശേഷം, വൈകിയതിന്​ ഞാൻ ആദ്യമേ ക്ഷമ ചോദിച്ചു. തുടർന്ന്​ ഭക്ഷണം കൈമാറി. കാഷ്​ ഓൺ ഡെലിവറിയായിരുന്നു അവർ തെരഞ്ഞെടുത്തത്. അതിനാൽ പണത്തിനായി കാത്തുനിന്നു. എന്നാൽ, അവർ തരാൻ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എ​ന്നോട്​ വളരെ പരുഷമായി സംസാരിച്ചു..' - കാമരാജ്​ ദി ന്യൂസ് മിനിറ്റിനോട്​ പറഞ്ഞു.

"അവർ തന്നില്ലെങ്കിൽ എന്‍റെ അക്കൗണ്ടിൽനിന്ന്​ പണം നഷ്ടപ്പെട​ുമെന്നതിനാൽ പണം നൽകണമെന്ന് ഞാൻ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന്​ എന്ന് വിളിച്ച്​ അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത്​ ചെയ്യാൻ കഴിയും?' എന്നും ചോദിച്ചു. അതിനിടെ അവരുടെ അഭ്യർത്ഥന പ്രകാരം ഓർഡർ റദ്ദാക്കിയതായി സോമാറ്റോയിൽനിന്ന്​ എനിക്ക്​ അറിയിപ്പ്​ ലഭിച്ചു. തുടർന്ന്​ ഭക്ഷണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിച്ചില്ല. ഒടുവിൽ ക്ഷമകെട്ട്​ പോകാനൊരുങ്ങിയപ്പോൾ ഹിതേഷ ഹിന്ദിയിൽ ആക്ഷേപം ചൊരിഞ്ഞു. തുടർന്ന്​ അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തിൽ സ്വന്തം മൂക്കിൽ തട്ടിയാണ്​ ചോര വന്നത്​ -കാമരാജ്​ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നടന്ന സംഭവം​ ബുധനാഴ്ച ഹിതേഷയാണ്​ സോഷ്യൽ മീഡിയ വഴി പുറംലോകത്തെത്തിച്ചത്​. സൊമാറ്റോ ഡെലിവറി ബോയ്​ ത​െന്‍റ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം. ''വൈകീട്ട് 3.30ഒാടെ സൊമാറ്റോയിൽ ഭക്ഷണം ഒാർഡർ ചെയ്ത 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്​റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയ്​ എത്തി. വൈകിയതിനാൽ ഒാർഡർ വേണ്ടെന്നും കസ്​റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്നു. അകത്ത് കയറാൻ യുവാവ്​ ശ്രമിച്ചപ്പോഴാണ്​ താൻ ചെരുപ്പുകൊണ്ട് അടിക്കാൻ തുനിഞ്ഞത്​. അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു'' -എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തൽ.

സംഭവത്തെ തുടർന്ന്​ കാമരാജിനെ ജോലിയിൽനിന്ന്​ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsZomatoHitesha Chandranee
News Summary - Zomato delivery executive denies allegation of attacking Bengaluru woman
Next Story