Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരതമാതാവിന് നിങ്ങളുടെ...

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്; യു.എസിലെ ഇന്ത്യൻ ടെക്കികളെ തിരിച്ചുവിളിച്ച് ശ്രീധർ വെമ്പു

text_fields
bookmark_border
ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്; യു.എസിലെ ഇന്ത്യൻ ടെക്കികളെ തിരിച്ചുവിളിച്ച് ശ്രീധർ വെമ്പു
cancel

ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ എല്ലാ പ്രൊഫഷണലുകളും ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ തിരിച്ചുവരണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. അമേരിക്കയിലെ പ്രൊഫക്ഷനുകൾക്കുള്ള തുറന്ന കത്തിലാണ് വെമ്പുവിന്‍റെ അഭ്യർഥന. അമേരിക്കയിൽ വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങൾക്കിടയിൽ വെമ്പുവിന്‍റെ എക്‌സിലെ പോസ്റ്റ് ഏറെ ചർച്ചയായിരിക്കുകയാണ്.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ്, ഗവേഷണ വികസനം, പ്രകൃതി സൗഹൃദ നിർമാണം തുടങ്ങിയ മേഖലയിൽ ഒരു പതിറ്റാണ്ട് മുമ്പ് ഇല്ലാതിരുന്ന അവസരങ്ങൾ ഇപ്പോഴുണ്ടെന്നും അദ്ദേഹം പറയുന്നു.

"37 വർഷം മുമ്പ് ഞാൻ ചെയ്തതുപോലെ, പണമില്ലാതെ, മറിച്ച് നല്ല വിദ്യാഭ്യാസവും ഭാര സാംസ്കാരിക പൈതൃകവുമായാണ് നിങ്ങൾ അമേരിക്കയിൽ എത്തിയത്. നിങ്ങൾ മികച്ച വിജയം നേടി. അമേരിക്ക ഞങ്ങൾക്ക് നല്ലതായിരുന്നു. അതിനായി നമ്മൾ നന്ദിയുള്ളവരായിരിക്കണം - നന്ദിയാണ് നമ്മുടെ ഭാരതീയ രീതി," അദ്ദേഹം എഴുതി. യു.എസിൽ ജോലി ചെയ്ത ശേഷമാണ് വെമ്പു ഇന്ത്യയിലേക്ക് മടങ്ങി തമിഴ്‌നാട്ടിൽ സോഹോ സ്ഥാപിച്ചത്.

ഇന്ന്, അമേരിക്കക്കാരിൽ വലിയൊരു വിഭാഗം, അവർ ഭൂരിപക്ഷമല്ലായിരിക്കാം, ഇന്ത്യക്കാർ അമേരിക്കൻ ജോലികൾ കവർന്നെടുക്കുന്നു എന്നും അമേരിക്കയിലെ നമ്മുടെ വിജയം അന്യായമായി നേടിയെടുത്തതാണെന്നും വിശ്വസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇത് പരിഹരിക്കുമെന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷേ നിങ്ങളുടെ തിരഞ്ഞെടുപ്പ് നമ്മുടെ ഭാരതീയ നാഗരികതയെ വെറുക്കുന്ന ആളുകളും സ്വന്തം നാഗരികതയെ തന്നെ വെറുക്കുന്ന ആളുകളോ തമ്മിലായിരിക്കും. അതായത് "തീവ്ര വലതുപക്ഷം" വും " ഇടതുപക്ഷം" തമ്മിലുള്ള പോരാട്ടം. അതിന്‍റെ വെറും കാഴ്ചക്കാരാണ് നിങ്ങൾ -അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും ഇന്ത്യക്കാർക്ക് ലഭിക്കുന്ന ബഹുമാനം ഇന്ത്യയുടെ തന്നെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യ ദരിദ്രമായി തുടരുകയാണെങ്കിൽ, ഇടതുപക്ഷം നമുക്ക് സഹതാപത്തോടെ ധാർമ്മിക പ്രഭാഷണങ്ങൾ നൽകും. തീവ്ര വലതുപക്ഷം, അവഹേളനത്തോടെ വ്യത്യസ്തമായ ധാർമ്മിക പ്രഭാഷണങ്ങൾനൽകും. ഇവ രണ്ടിനുമിടയിൽ നമ്മൾ ആശയക്കുഴപ്പത്തിലാകരുകെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യമാണ് സമൃദ്ധിയുടെയും ആദരവിന്‍റെയും അടിസ്ഥാന സ്രോതസ്സ്. ആ വൈദഗ്ധ്യം കൈവരിക്കാൻ ആവശ്യമായ മസ്തിഷ്ക ശക്തി ഇന്ത്യയിലുണ്ട്. പക്ഷേ നിർഭാഗ്യവശാൽ നമ്മൾ ആ കഴിവിന്റെ വലിയൊരു ഭാഗം, പ്രത്യേകിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യയിൽ ആ വൈദഗ്ധ്യവികസിപ്പിക്കുമ്പോൾ, നമ്മുടെ നാഗരിക ശക്തി സ്വയം വളരും.

നിങ്ങളിൽ പലർക്കും ഇതിനെക്കുറിച്ച് ചിന്തിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ദയവായി വീട്ടിലേക്ക് മടങ്ങുക. ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്. നമ്മുടെ വിശാലമായ യുവ ജനതയെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ വർഷങ്ങളായി നിങ്ങൾ നേടിയ സാങ്കേതിക നേതൃത്വം ആവശ്യമാണ്. ഒരു സന്നദ്ധസേവന മസസ്സോടെ നമുക്ക് അത് ചെയ്യാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MigrationIndian techiesIndian Newstechie
News Summary - Zoho Co-Founder Sridhar Vembu Urges Indians In US To Come Back: "Bharat Mata Needs Your Talent"
Next Story