ബാബ സിദ്ദീഖി വധം: ഗൂഢാലോചന നടത്തിയ സീഷൻ അക്തർ കാനഡയിൽ അറസ്റ്റിൽ
text_fieldsസീഷൻ അക്തർ, ബാബ സിദ്ദീഖി
മുംബൈ: എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിലെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന സീഷൻ അക്തറിനെ കാനഡയിൽ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞു. വ്യാജ പാസ്‌പോർട്ട് കേസിലാണ് 22കാരനായ അക്തർ അറസ്റ്റിലായത്.
“ബാബ സിദ്ദീഖി വധക്കേസിൽ ഉൾപ്പെട്ട സീഷനെ കാനഡയിൽ അറസ്റ്റ് ചെയ്തു. അയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരികെ കൊണ്ടുവന്നതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യും” -മന്ത്രി വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
മുംബൈ പൊലീസ് പറയുന്നതനുസരിച്ച്, ജയിലിലുള്ള ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ്, എൻ.സി.പി നേതാവിനെ വധിക്കാനായി സീഷൻ അക്തറിനും ശുഭം ലോങ്കറിനും ക്വട്ടേഷൻ നൽകിയിരുന്നു. മഹാരാഷ്ട്ര മുൻ മന്ത്രിയായിരുന്ന ബാബ സിദ്ദീഖി കഴിഞ്ഞ വർഷം ഒക്ടോബർ 12നാണ് ബാന്ദ്രയിൽ വെടിയേറ്റ് മരിച്ചത്. കേസിൽ ഇതുവരെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

