Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായികിനെ...

സാകിർ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യ

text_fields
bookmark_border
സാകിർ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യ
cancel

പുത്രജയ: ഇസ്​ലാം മത പ്രചാരകൻ സാകിർ നായികിനെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യൻ സർക്കാർ നിരസിച്ചു. നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി. 

നായിക് പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാൽ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിർ പറഞ്ഞു. 

സാകിർ നായിക്കിനെ തിരിച്ചയക്കുന്ന കാര്യം  പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക്​ നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ​ ഇന്ത്യയിലേക്ക്​ മടങ്ങി വരികയുള്ളൂ എന്നും അതുവരെ മാതൃ രാജ്യത്തേക്ക്​ ഇല്ലെന്നും​ സാകിർ നായിക്​ പറഞ്ഞിരുന്നു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentzakir naikmalasiamalayalam news
News Summary - Zakir Naik Won't Be Deported, Says Malaysia As India Requests Extradition
Next Story