സാകിർ നായികിെൻറ ദുബൈയിലെ സ്വത്ത്വിവരങ്ങൾ തേടി എൻഫോഴ്സ്െമന്റ്
text_fieldsമുംബൈ: വിവാദ ഇസ്ലാമികപ്രചാരകൻ ഡോ. സാകിർ നായികിെൻറ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി ) ദുബൈ അധികൃതർക്ക് അപേക്ഷ നൽകി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണത്തിെൻറ ഭാഗമായാണ് നീക്കമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ദുബൈയിൽ സാകിർ നായികിെൻറ പേരിലുള്ള സ്ഥാപനങ്ങളുടെയും മറ്റും വിവരങ്ങളാണ് തേടുന്നത്.
യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുെന്നന്ന് ആരോപിച്ച് എൻ.െഎ.എ സാകിർ നായികിനെതിരെ കേസ് എടുക്കുകയും മതസ്പർധയുണ്ടാക്കുെന്നന്ന് ആരോപിച്ച് േകന്ദ്രസർക്കാർ അദ്ദേഹത്തിെൻറ സ്ഥാപനങ്ങൾ നിരോധിക്കുകയും ചെയ്തതിെൻറ ഭാഗമായാണ് അദ്ദേഹത്തിെൻറ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കുന്നത്. സമൻസുകൾ അയച്ചിട്ടും അന്വേഷണത്തിന് ഹാജരാകാത്തതിനെതുടർന്ന് സാകിർ നായികിനെതിരെ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
