അവന്തിപുര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സാകിർ മൂസയുടെ പിൻഗാമി
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപുരയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദി സാകിർ മൂസയ ുടെ പിൻഗാമിയെന്ന് സൈന്യം. കശ്മീരിൽ പ്രവർത്തിക്കുന്ന അൽ ഖായിദയുടെ ഭാഗമായ അൻസാർ ഗുസാവത് ഉൽ ഹിന്ദ് എന്ന ഭീകര സംഘടനയുടെ കമാൻഡർ അബ്ദുൾ ഹാമിദ് ലെൽഹാരിയാണ് ചൊവ്വാഴ്ച വൈകിട്ട് അവന്തിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു. 30 കാരനായ ഇയാൾ പുൽവാമ സ്വദേശിയാണ്.
മേയ് 23ന് ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അൻസാർ ഗുസാവത് ഉൽ ഹിന്ദ് തലവൻ സാകിർ മൂസയുടെ പിൻഗാമിയാണ് ഹാമിദ് ലെൽഹാരിയെന്നാണ് റിപ്പോർട്ട്. സാകിർ മൂസയുടെ മരണശേഷം സംഘടനയെ നയിച്ചിരുന്നത് ഹാമിദ് ആയിരുന്നുവെന്ന് ജമ്മുകശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹാമിദ് ഉൾപ്പെടെ മൂന്നു തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും തോക്കുകളും വെടിയുണ്ടകളും മറ്റ് വെടികോപ്പുകളും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
