Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഏറ്റുമുട്ടൽ:...

പുൽവാമ ഏറ്റുമുട്ടൽ: ഭീകരൻ സാകിർ മൂസയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പുൽവാമ ഏറ്റുമുട്ടൽ: ഭീകരൻ സാകിർ മൂസയുടെ മൃതദേഹം കണ്ടെത്തി
cancel

ശ്രീനഗർ: പുൽവാമയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി സാകിർ മൂസയെ വധിച്ചു. ത്രാലി ലെ ദാഡ്​സാര ഗ്രാമത്തിൽ നിന്നും ഇയാളുടെ മൃതദേഹം ​കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അൻസാർ ഗുസാവത്​ ഉൽ ഹിന്ദ്​ എന്ന ഭീകര സംഘടനയുടെ കമാൻഡറാണ്​ സാകിർ മൂസ. ഇയാളുടെ മൃതദേഹത്തിനരികിൽ നിന്ന്​ എ.കെ 47 തോക്കും റോക്കറ്റ്​ ലോഞ്ചറും കണ്ടെടുത്തു.

വ്യാഴാഴ്​ചയാണ്​ ത്രാലിൽ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടിയത്​. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരുന്ന വീട്​ സൈന്യം ലോഞ്ചർ ഉപ​യോഗിച്ച്​ തകർക്കുകയായിരുന്നു. വീട്​ വളഞ്ഞ സൈന്യം മൂസയോട്​ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അതിന്​ തയാറായില്ല.

ഏറ്റുമുട്ടലിനെ തുടർന്ന്​ താഴ്​വരയിൽ വെള്ളിയാഴ്​ച കർഫ്യൂ പ്രഖ്യാപിച്ചു. ഇൻറർനെറ്റ്​ ബന്ധം വിഛേദിച്ചു. സ്​കൂളുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpulwamaterroristZakir Musa
News Summary - Zakir Musa killed in encounter, curfew in parts of Kashmir
Next Story