Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോപൂരിൽ ഏറ്റുമുട്ടൽ; പിടികിട്ടാപ്പുള്ളി ഇഷ്ഫാഖ് അഹമ്മദ് സോഫിയെ വധിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു കശ്മീരിലെ സോപൂരിലുണ്ടായ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ വധിച്ചു. ഇസ്ലാ മിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐ.എസ്.ജെ.കെ) എന്ന തീവ്രവാദ സംഘടനയുടെ കമാൻഡറായ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന അഹമ്മദ് ബായിയാണ് കൊല്ലപ്പെട്ടത്.
ഐ.എസ്.ജെ.കെ തലവനായ സാകിർ മൂസയുടെ പ്രധാന സഹായിയാണ് കൊല്ലപ്പെട്ട അഹമ്മദ് ബായി. സംഘടനക്കായി കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന അഹമ്മദ് ബായിയെ പിടികൂടാൻ സൈന്യം നിരവധി തവണ ശ്രമം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഇയാളിൽ നിന്നും തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
Next Story
