Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ പരാമർശം:...

വിവാദ പരാമർശം: ഹിസ്​ബ്​ നേതാവ്​ സാകിർ മൂസ പാർട്ടിവിട്ടു

text_fields
bookmark_border
വിവാദ പരാമർശം: ഹിസ്​ബ്​ നേതാവ്​ സാകിർ മൂസ പാർട്ടിവിട്ടു
cancel

ശ്രീനഗർ: കശ്​മീർ പ്രശ്​നം രാഷ്​ട്രീയമാണെന്നുപറഞ്ഞ  ഹുർറിയത്ത്​ നേതാക്കളെ തലയറുത്ത്​ ശ്രീനഗറിലെ ലാൽചൗകിൽ കെട്ടിത്തൂക്കുമെന്ന്​ പ്രഖ്യാപിച്ച്​ വിവാദത്തിൽ പെട്ട ഹിസ്​ബുൽ മുജാഹിദീൻ നേതാവ്​ സാകിർ മൂസ പാർട്ടി വിട്ടു. പരാമർശത്തിന്​ പാർട്ടി പിന്തുണ നൽകാതിരിക്കുകയും വിമർശനം കനക്കുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​ നീക്കം. കശ്​മീരിലേത്​ മതപരമായ പോരാട്ടമാണെന്നും രാഷ്​ട്രീയമല്ലെന്നുമുള്ള ത​​​െൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നവമാധ്യമങ്ങളിൽ ഒടുവിൽ പുറത്തുവിട്ട ശബ്​ദസന്ദേശത്തിൽ സാകിർ മൂസ വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെടുന്നതോടെയാണ്​ സാകിർ മൂസ സംഘടനയിൽ പ്രധാന പദവിയിലെത്തുന്നത്​. നേരത്തെ, മൂസയുടെ പരാമർശത്തിന്​ സംഘടനയുമായി ബന്ധമില്ലെന്ന്​ സംഘടനാ വക്​താവ ്​സലീം ഹാശ്​മി വ്യക്​തമാക്കിയിരുന്നു.


വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും -മ​ഹ്​​ബൂ​ബ മു​ഫ്​​തി
വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ സ​ർ​ക്കാ​ർ. ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ ക​മാ​ൻ​ഡ​ർ സാ​ക്കി​ർ മൂ​സ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ആ​രെ​ങ്കി​ലും സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി പ​റ​ഞ്ഞു. ക​ശ്​​മീ​രി​ലെ സം​ഘ​ർ​ഷം രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​മാ​െ​ണ​ന്ന്​ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ മൂ​സ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zakir MoosaHizb ul Mujahideen
News Summary - Zakir Moosa quits Hizb ul Mujahideen
Next Story