Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​ക്കി​ര്‍ മൂ​സ വധം:...

സാ​ക്കി​ര്‍ മൂ​സ വധം: കശ്​മീരിൽ സംഘർഷം തുടരുന്നു

text_fields
bookmark_border
സാ​ക്കി​ര്‍ മൂ​സ വധം: കശ്​മീരിൽ സംഘർഷം തുടരുന്നു
cancel
ശ്രീ​ന​ഗ​ർ: അ​​ന്‍സാ​​ര്‍ ഗ​​സ്​​​വ​​ത്തു​​ല്‍ ഹി​​ന്ദ് ത​​ല​​വ​​ൻ സാ​​ക്കി​​ര്‍ മൂ​​സ സു​​ര​​ക്ഷ സേ​​ന​​യ ു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷാ​വ​സ്​​ഥ ജ​മ്മു-​ക​ശ്​​മീ​രി​ൽ തു​ട​രു​ന്നു. പു​​ൽ​​വാ​​മ​​യി​​ലെ ത്രാ​​ളി​​ൽ ന​​ട​​ന്ന ഏ​​റ്റ​ു​മു​​ട്ട​​ലി​​ലാ​​ണ് അ​​ല്‍ ഖാ​​ഇ​​ദ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സാ​​ക്കി​​ര്‍ മൂ​​സ വ്യാ​ഴാ​ഴ്​​ച രാ​ത്രി കൊ​​ല്ല​​പ്പെ​​ട്ട​​ത്.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ ശ​നി​യാ​ഴ്​​ച​യും തു​ട​രു​ക​യാ​ണ്. താ​ഴ്​​വ​ര​യി​ലെ ക​ട ക​േ​മ്പാ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ഹാ​ജ​ർ​നി​ല വ​​ള​രെ കു​റ​വാ​ണ്.

വെ​ള്ളി​യാ​ഴ്​​ച​യോ​ടെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട മൊ​ബൈ​ൽ-​ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ ഇ​നി​യും പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ ബ​ന്ദ്​ ന​ട​ത്താ​ൻ ഹു​ർ​റി​യ​ത്ത്​ കോ​ൺ​ഫ​റ​ൻ​സ്​ ചെ​യ​ർ​മാ​ൻ സ​യ്യി​ദ്​ അ​ലി ഷാ ​ഗി​ലാ​നി ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.ഇ​വി​ട​ങ്ങ​ളി​ൽ പെ​േ​ട്രാ​ൾ പ​മ്പ​ു​ക​ളും തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ട്രെ​യി​ൻ സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ക്ര​മ​സ​മാ​ധാ​ന​നി​ല സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന്​ ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zakir Moosa
News Summary - Zakir Moosa killed
Next Story