ലഖ്നോ: യു.പിയിൽ ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ബി.ജെ.പി വക്താവ് സയ്യിദ് സഫർ ഇസ്ലാമിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. സമാജ്വാദി പാർട്ടിയിൽനിന്ന് പുറത്താക്കിയ അമർ സിങ് മരിച്ച ഒഴിവിലേക്കാണ് ബി.ജെ.പി ടിക്കറ്റിൽ സഫർ ഇസ്ലാം മത്സരിക്കുക.
യു.പി നിയമസഭയിൽ നല്ല ഭൂരിപക്ഷമുള്ളതിനാൽ സഫർ ഇസ്ലാമിെൻറ വിജയം ഉറപ്പാണ്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ മുഖ്യപങ്കുവഹിച്ചത് സഫർ ഇസ്ലാമാണെന്നാണ് പറയുന്നത്. ഇരുവരും തമ്മിലെ വ്യക്തിബന്ധമാണ് സിന്ധ്യയെ ബി.ജെ.പി ക്യാമ്പിലെത്തിച്ചത്്. സെപ്റ്റംബർ 11നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.