Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.ടി.ആറിന്‍റെ പ്രതിമ നശിപ്പിക്കാൻ ശ്രമം; വൈ.എസ്​.ആർ.സി.പി നേതാവിനെതിരെ കേസ്​

text_fields
bookmark_border
statue vandalize
cancel

ഹൈദരാബാദ്​: ആ​ന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി സ്ഥാപകനുമായ എൻ.ടി. രാമറാവുവിന്‍റെ പ്രതിമ നശിപ്പിക്കാൻ ശ്രമം. ഗുണ്ടൂരിൽ നിന്നുള്ള സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

വൈ.എസ്​.ആർ കോൺഗ്രസ്​ പാർട്ടി പ്രവർത്തകനായ ഷെട്ടിപ്പള്ളി കോടേശ്വർ റാവുവാണ്​ പ്രതിമ നശിപ്പിക്കാൻ ശ്രമിച്ചതെന്ന്​ തിരിച്ചറിഞിട്ടുണ്ട്​. ഗുണ്ടൂരിലെ ദുർഗി ഗ്രാമത്തിലെ എൻ.ടി.ആർ പ്രതിമയാണ്​ ഇയാൾ ചുറ്റിക ഉപയോഗിച്ച്​ നശിപ്പിക്കാൻ തുനിഞ്ഞത്​.

നന്ദമൂരി താരക രാമറാവുവെന്ന എൻ.ടി.ആർ 1983-95 കാലയളവിൽ ഏഴുവർഷം ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രി പദവിയിലിരുന്നിട്ടുണ്ട്​. സംഭവത്തിൽ പ്രതിപക്ഷ പാർട്ടിയായ ടി.ഡി.പി ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ നര ലോകേഷ്​ അതൃപ്തി പ്രകടിപ്പിച്ചു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ​വൈറലായതിന്​ പിന്നാലെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - YSRCP leader tries to vandalise NT Rama Rao’s statue in Guntur
Next Story